ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്താന്‍ ഒരു ചുവടുകൂടി വച്ച് ഋഷി സുനക്; അവസാന റൗണ്ടിലെത്തി

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഉള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ വോട്ടെടുപ്പില്‍ ഋഷി സുനകും ലിസ് ട്രസും അവസാന റൗണ്ടില്‍. 137 വോട്ടുമായി ഇന്ത്യന്‍ വംശജനായ ഋഷി സുനകാണ് ഇപ്പോള്‍ മുന്നില്‍. അഞ്ചാം റൗണ്ടില്‍ ലിസ് ട്രസ് 113ഉം പെന്നി മോര്‍ഡന്റ് 105 വോട്ടുകളും നേടി. (Rishi Sunak, Liz Truss Final 2 Candidates In Race For UK PM)
പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സെപ്തംബര്‍ അഞ്ചിനാണ് പ്രഖ്യാപിക്കുക. രാജ്യവ്യാപകമായി പ്രചാരണം ഊര്‍ജിതമാക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഋഷി സുനക് ജയിച്ചാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുയരുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടത്തിനുകൂടി അദ്ദേഹം അര്‍ഹനാകും. സ്വാതന്ത്ര്യത്തിനുമുന്‍പ് പഞ്ചാബില്‍ നിന്നും ആഫ്രിക്കയിലേക്ക് ഋഷി സുനകിന്റെ കുടുംബം കുടിയേറികയായിരുന്നു.
ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ മുന്‍ ധനകാര്യ മന്ത്രിയായിരുന്നു ഋഷി സുനക്. ഋഷിയുടെ ഉള്‍പ്പെടെ രാജിയാണ് ബോറിസ് ജോണ്‍സണ് പ്രധാനമന്ത്രി പദം നഷ്ടമാകാന്‍ കാരണമായത്. ലൈംഗിക പീഡന പരാതി നേരിട്ട ക്രിസ് പിഞ്ചറിനെ ചീഫ് വിപ്പായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീട് പ്രധാനമന്ത്രി തന്നെ പിഞ്ചറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഓരോരുത്തരായി ബോറിസിനെതിരെ തിരിഞ്ഞതോടെ കൂട്ടരാജിയിലെത്തി കാര്യങ്ങള്‍. ബോറിസ് മന്ത്രിസഭയിലെ രണ്ടാമന്‍ ഋഷി സുനകിന്റെയും സാജിദ് ജാവിദിന്റെയും രാജിയാണ് തുടക്കം. പിഞ്ചറിന്റെ നിയമനത്തിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തോടുള്ള അതൃപ്തിയും ഇരവരുടെയും രാജിക്ക് വഴിയൊരുക്കി. ഈ പ്രതിന്ധിയെ നേരിടാന്‍ ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുത്ത് മാര്‍ഗവും അദ്ദേഹത്തിന് തന്നെ വിനയായി. ബോറിസ് മന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയിലൂടെ മന്ത്രിസഭയിലെത്തിയവരും കൂറുമാറി. ഇതോടെ രാജിയല്ലാതെ മറ്റ് വഴികളൊന്നും മുന്നിലില്ലാതെ വന്നതോടെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവച്ചത്.
Story Highlights: Rishi Sunak, Liz Truss Final 2 Candidates In Race For UK PM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here