പല്ലുകൾ ആരോഗ്യത്തോടെ സംരക്ഷിക്കാം; വില്ലിവൈറ്റ് ടൂത്ത്‌പേസ്റ്റ് വിപണിയിൽ

ദന്തപരിപാലന രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഡോക്ടർ ജിജുസ് ഓറൽ കെയർ, വില്ലിവൈറ്റ് എന്ന ബ്രാൻഡിൽ ടൂത്ത്‌പേസ്റ്റുകൾ വിപണിയിലിറക്കി. ഇരുപത് വര്‍ഷമായി ദന്തപരിപാലന രംഗത്തുള്ള ഡോ. ജിജു ജോണിന്റെ നേതൃത്വത്തിലാണ് വില്ലിവൈറ്റ് ടൂത്ത്‌പേസ്റ്റുകൾ വിപണിയിലെത്തിച്ചത്. കെമിക്കലുകള്‍ അടങ്ങിയ ടൂത്ത്‌പേസ്റ്റുകള്‍ക്ക് ബദലായി പല്ലിന്റെ പൂര്‍ണ്ണാരോഗ്യം നിലനിര്‍ത്തുകയും, ദന്തക്ഷയം തടയുകയും ചെയ്യുന്ന ടൂത്ത്‌പേസ്റ്റ് അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലിവൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.
വില്ലിവൈറ്റ് വൈറ്റ്, റൂബി റേ, കായുവാക്ക്, റെഡ് ജെല്‍, കിഡ്സ് ടൂത്ത്‌പേസ്റ്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വകഭേദങ്ങളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഫ്‌ളൂറിന്‍, എസ്എല്‍എസ് അടക്കം കുട്ടികള്‍ക്കുള്ള ടൂത്ത്‌പേസ്റ്റില്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല, പകരം നാളികേരത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന സോഡിയം കൊക്കോയിൽ ടോറേറ്റ് ഉപയോഗിക്കുന്നു എന്നതുകൂടിയാണ് വില്ലിവൈറ്റ് കിഡ്സ് ടൂത്ത്‌പേസ്റ്റിന്റെ പ്രധാന മേന്മ.
ദന്തക്ഷയം തടയുന്ന സൈലിറ്റോളിന്റെ അളവ് മറ്റ് ടൂത്ത്‌പേസ്റ്റുകളെ അപേക്ഷിച്ച് കൂടുതലാണെന്നതാണ് വൈറ്റ് ടൂത്ത്‌പേസ്റ്റിന്റെ പ്രത്യേകത. ഇവ കൂടാതെ വായ്‌നാറ്റം അകറ്റുന്ന പ്രത്യേക ചേരുവകള്‍ അടങ്ങിയ കായുവാക്ക്, ദന്താരോഗ്യം മെച്ചപ്പെടുത്തുന്ന ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ റൂബി റേ, ശ്വാസത്തിന് ഏറെ നേരം ഫ്രഷ്‌നെസ്സ് നിലനിർത്തുന്ന മെന്തോൾ സ്ട്രിപ്സ് അടങ്ങിയ റെഡ് ജെൽ എന്നിവയും വില്ലിവൈറ്റിന്റെ പ്രധാന ഉല്‍പ്പന്നങ്ങളാണ്.
ലോക്ക്ഡൗണ്‍ കാലത്ത് ടൂത്ത്‌പേസ്റ്റുകളെ കുറിച്ച് കൃത്യമായ പഠനങ്ങള്‍ നടത്തിയാണ് നിര്‍മ്മാണരംഗത്തേക്ക് എത്തിയതെന്ന് ഡോ. ജിജു ജോൺ പറഞ്ഞു. കുട്ടികള്‍ക്കടക്കം വിശ്വസിച്ച് ഉപയോഗിക്കാവുന്ന ടൂത്ത്‌പേസ്റ്റ് കേരളത്തില്‍ ഇല്ലെന്ന വസ്തുത കണക്കിലെടുത്താണ് ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന ടൂത്ത്‌പേസ്റ്റ് പുറത്തിറക്കാന്‍ ഇദ്ദേഹം തീരുമാനിച്ചത്.
കൃത്രിമ നിറങ്ങളും ഫ്‌ളേവറുകളും കെമിക്കലുകളും അടങ്ങിയ ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നതിനേക്കാൾ വിശ്വസിച്ച് ഉപയോഗിക്കാവുന്ന, ആരോഗ്യ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഉല്‍പ്പന്നമെന്ന നിലയിലാണ് വില്ലിവൈറ്റ് ടൂത്ത്‌പേസ്റ്റുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ദന്ത പരിപാലന മേഖലയില്‍ 20 വര്‍ഷത്തെ അനുഭവപരിചയമുള്ള ഒരു ഡെന്റല്‍ പ്രഫഷണലിന്റെ പിന്തുണയോടെ പുറത്തിറങ്ങുന്ന ഉല്‍പ്പന്നമെന്നതാണ് വില്ലിവൈറ്റിന്റെ മുഖമുദ്ര.
Story Highlights: Willywhite toothpaste in the market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here