Advertisement

നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കും; പുതിയ എമിഗ്രേഷൻ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

July 21, 2022
2 minutes Read

നിയമപരവും സുരക്ഷിതവുമായ കുടിയേറ്റങ്ങൾക്കായി എമിഗ്രേഷൻ ബില്ല് 2022 അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. നിയന വിരുദ്ധമായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാരെ തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

ഡിജിറ്റൽ രീതിയിലുള്ള ട്രാക്കിംഗ് തടയുന്നതിനും നിയമ ലംഘനങ്ങൾ കുറയ്‌ക്കുന്നതിനുമായാണ് ഇത്തരത്തിൽ പുതിയൊരു ബില്ല് പാസാക്കാൻ പദ്ധതിയിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ടിംഗ് ഏജന്റുമാർ അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനായി സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു.

Read Also: ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി വിവരം; തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

പ്രവാസി ഭാരതീയ ബീമ യോജന, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് തുടങ്ങിയ സർക്കാർ പദ്ധതികൾ വഴി വിദേശ യാത്രകൾ നടത്താമെന്നും വിദേശ കാര്യ മന്ത്രി ജയശങ്കർ വ്യക്തമാക്കി. ഡെൻമാർക്ക്, ഫ്രാൻസ്, യുകെ, ജപ്പാൻ തുടങ്ങി 14 രാജ്യങ്ങളുമായി തൊഴിൽ ധാരണപത്രങ്ങൾ ഒപ്പുവെച്ചതായും അറിയിച്ചു.

Story Highlights: Centre to introduce new ‘Emigration Bill’ for ‘safe and legal’ migrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top