Advertisement

ജിമ്മിൽ പോകാതെ എങ്ങനെ ഫിറ്റ്നസ് നിലനിർത്താം? ചെയ്യാവുന്ന മാർഗങ്ങൾ…

July 21, 2022
Google News 0 minutes Read

ആരോഗ്യമുള്ള ശരീരത്തിന് ഫിറ്റ്നസ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ തിരക്കേറിയ ജീവിതശൈലിയിൽ നമ്മൾ പലപ്പോഴും മറന്നുപോകുന്ന ഒന്നാണ് അത്. ചിലപ്പോൾ ഫിറ്റ്നസിനെ കുറിച്ച് ചിന്തിക്കാൻ പോലും സമയം ലഭിച്ചെന്ന് വരില്ല. ജോലി തിരക്കുകളും മറ്റും കഴിഞ്ഞ നമ്മുക്ക് ചിലപ്പോൾ ദിവസവും ജിമ്മിൽ പോകാനും സാധിച്ചെന്ന് വരില്ല. എന്നാൽ എങ്ങനെ വീട്ടിലിരുന്ന് ഫിറ്റ്നസ് ശ്രദ്ധിക്കാം. ഇതാ ചില വഴികൾ…

  1. ഫിറ്റ്നസ് ആപ്പുകൾ

ഫിറ്റ്നസ് ശ്രദ്ധിക്കാൻ നിരവധി ഓൺലൈൻ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. നിങ്ങളുടെ സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ തത്സമയ കോഴ്‌സുകളിൽ പങ്കെടുത്ത് ഫിറ്റ്നസ് ശ്രദ്ധിക്കാം. സമീപത്തുള്ള ജിമ്മുകളും സ്റ്റുഡിയോകളും വാഗ്ദാനം ചെയ്യുന്ന ആപ്പുകൾ ഉപയോഗിച്ച് നേരിട്ട് പങ്കെടുക്കാതെ ഇതുവഴി ഫിറ്റ്നസ് ശ്രദ്ധിക്കാവുന്നതാണ്.

  1. യൂട്യൂബിലെ വർക്ക്ഔട്ട് വീഡിയോകൾ

വീട്ടിലിരുന്ന് യൂട്യൂബ് നോക്കി വർക്ക്ഔട്ട് പരീക്ഷിക്കാം. വർക്ക്ഔട്ട്, യോഗ, അല്ലെങ്കിൽ സുംബ തുടങ്ങിയവയെ കുറിച്ചുള്ള ക്ളാസുകൾ യൂട്യൂബിൽ ലഭ്യമാണ്. നേരിട്ട് പോയി ചെയ്യാതെ, പണം നൽകാതെ തന്നെ വീട്ടിലിരുന്ന് യൂട്യൂബ് നോക്കി പുതിയ രീതികൾ പരീക്ഷിക്കാം.

  1. നടക്കാൻ കുറച്ച് സമയം മാറ്റിവെക്കുക

നടത്തത്തിന്റെ ഗുണങ്ങൾ നിരവധിയാണ്. വ്യായാമങ്ങളിൽ ശരീരത്തിന് ഏറ്റവും ഗുണകരമായ ഒന്നുമാണ് നടത്തം. അതിനായി പുറത്തേക്ക് നടക്കണമെന്ന് ഒരു നിർബന്ധവുമില്ല. വീട്ടിൽ തന്നെ കോൾ ചെയ്തു കൊണ്ട് ഒരു 30 മിനിറ്റ് നടന്നാൽ മതി. മികച്ച വ്യായാമമാണിത്. ഇതുപോലെ നിങ്ങൾക്ക് നടക്കാൻ കഴിയുന്ന അവസരങ്ങളിലെല്ലാം നടക്കുന്നത് ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും.

  1. ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികൾ ഉപയോഗിക്കുക.

എളുപ്പത്തിന് നമ്മൾ എപ്പോഴും ഉപയോഗിക്കുന്നത് ലിഫ്റ്റാണ്. വളരെ പെട്ടെന്ന് എത്താൻ വേണ്ടിയാണെങ്കിലും പറ്റുന്ന സാഹചര്യങ്ങളിലെല്ലാം പടികൾ ഉപയോഗിക്കാൻ ശ്രമിക്കുക. എന്നാൽ ശരീരത്തിലെ കലോറി കത്തിച്ചുകളയുന്നതിനും നിങ്ങളെ ഫിറ്റ് ആയി നിലനിർത്തുന്നതിനും അനുയോജ്യമായ ശരീരഭാരം നിലനിർത്തുന്നതിനും പടികൾ നടന്നു കയറുന്നത് സഹായിക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here