കാറുകളുടെ മത്സര ഓട്ടത്തിനിടെ ഒരാൾ മരിച്ച സംഭവം; ഥാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി

തൃശ്ശൂർ കൊട്ടേക്കാട് വാഹനാപകടവുമായി ബന്ധപ്പെട്ട് ഥാർ ഓടിച്ചിരുന്ന ഷെറിൻ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലാണ് ഷെറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. മത്സര ഓട്ടത്തിനിടെയാണ് ജീപ്പും ടാക്സി കാറും കൂട്ടിയിടിച്ചത്. ടാക്സി കാറിൽ ഇടിച്ചത് ബിഎംഡബ്ലിയു കാറാണെന്ന് ഷെറിൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ.
ഈ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അപകട ശേഷം ഥാർ വണ്ടിയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഇന്നലെ രാത്രി എട്ടരയ്ക്ക് ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read Also: തൃശൂരിൽ മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം; ടാക്സി യാത്രക്കാരന്‍ മരിച്ചു
ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. മത്സര ഓട്ടം നടത്തിയ കാറിടിച്ച് പരുക്കേറ്റ 4 പേർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അപകടത്തിൽ പാടൂക്കാട് സ്വദേശി രവിശങ്കറാണ് നേരത്തേ മരിച്ചിരുന്നു. രവിശങ്കറിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവരാണ് ചികിത്സയിലുള്ളത്. മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാർ, ടാക്സി കാറിലിടിച്ചത്. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ വെളിപ്പെടുത്തിയിരുന്നു.
Story Highlights: Kottekkad car accident, The driver was drunk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here