Advertisement

ദേശീയ സെറിബ്രൽ പാൾസി ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: പരിമിതികളെ വെല്ലുവിളിച്ച് കേരള ടീം

July 21, 2022
2 minutes Read

ദേശീയ സെറിബ്രൽ പാൾസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കപ്പ് നേടാമെന്ന പ്രതീക്ഷയിൽ കേരള ടീം. ഇതിനുള്ള കഠിന പരിശീലനത്തിലാണ് താരങ്ങൾ. എന്നാൽ ഇവർക്ക് കായിക വകുപ്പിൻ്റെ സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി.

വളർച്ച മുരടിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു അർജൻറീനക്കാരൻ പയ്യൻ പന്ത് കൊണ്ട് ഭൂലോകം കീഴടക്കിയത് നാം കണ്ടതാണ്. ഫുട്ബോൾ ഒരു കായികയിനവും രാഷ്ട്രീയവും മാത്രമല്ല, മരുന്ന് കൂടിയാണെന്ന് നേരത്തെ തെളിഞ്ഞതാണ്. നാലു ചുവരിൽ ഒതുങ്ങാൻ താല്പര്യമില്ല. ഫുട്ബോളും കൊണ്ട് ലോകം ചുറ്റണം. ദേശീയ സെറിബ്രൽ പാൾസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുന്ന കേരള ടീമിൻറെ ആഗ്രഹം ഇതാണ്.

ആലപ്പുഴ താമരക്കുളത്ത് പ്രവർത്തിക്കുന്ന ചെത്തിയാറ ഫുട്ബോൾ അക്കാദമിയിലാണ് ഇവരുടെ പരിശീലനം. ഡൽഹിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ 6 ലക്ഷം രൂപയാണ് ചെലവ്. കായിക വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. എന്നാലും താരങ്ങളെ കൈവിടാൻ അക്കാദമി തയ്യാറല്ല. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും മത്സരത്തിൽ പങ്കെടുക്കും.

ദിനാചരണങ്ങൾ മാത്രം നടത്തി ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് പറയുന്നതിലല്ല, അവർക്ക് ആവശ്യമായ നൽകുന്നിടത്താണ് ഭിന്നശേഷി സൗഹൃദം പ്രാവർത്തികമാക്കുക.

Story Highlights: National Cerebral Palsy Football Championship: Kerala team defies limitations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top