Advertisement

ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി വിവരം; തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

July 21, 2022
Google News 2 minutes Read

ശ്രീലങ്കയിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചന. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയതെന്നാണ് വിവരം.

റെയ്ഡിൽ ഏതാനും ഡിജിറ്റൽ ഡിവൈസുകളും ചില രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി, ആയുധക്കടത്തുകാരനായ ഹാജി സലീമിന്റെ സംഘം ശ്രീലങ്ക വഴി ആയുധങ്ങളും ലഹരിയും കടത്തുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്. ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയ അംഗങ്ങളായ ഗുണ എന്ന് വിളിക്കുന്ന ഗുണശേഖരൻ, പൂക്കുട്ടി ഖന്ന എന്ന് വിളിക്കുന്ന പുഷ്പരാജ എന്നിവർ വഴിയാണ് ഹാജി സലീം ആയുധക്കടത്തിന് ശ്രമിക്കുന്നത്.

Read Also: റെനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡൻ്റ്

എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുന്നതും ഈ സംഘങ്ങളുടെ ലക്ഷ്യമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സൂചന നൽകി. ജൂലൈ എട്ടിനാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.

Story Highlights: NIA raids 22 locations in Tamil Nadu in arms smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here