സാഹസികമായി പാറക്കെട്ട് കയറുന്ന പ്രണവ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ…

ഏറെ സാഹസികതകൾ ഇഷ്ടപെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. യാത്രകളും സാഹസികതയും ഇഷ്ടപെടുന്ന താരത്തിന്റെ നിരവധി വീഡിയോകൾ ഇതിനു മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. പ്രണവിന്റെ സാഹസികമായ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകരെ രസിപ്പിച്ചിരിക്കുന്നത്. കൂറ്റൻ പാറയിലൂടെ വളരെ അനായാസം കയറിപ്പോകുന്ന താരത്തിന്റെ വിഡിയോയാണ് അത്. താരം തന്നെയാണ് ഈ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. അതേസമയം വിഡിയോ ആളുകളിക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി വരുന്നത്. മല്ലു സ്‌പൈഡർമാൻ എന്നാണ് പലരും താരത്തെ വിശേഷിപ്പിക്കുന്നത്.
അടുത്തിടെ തായ്‌ലാൻഡിലെ ടോൺസായി മലയിടുക്കില്‍ പിടിച്ചു കയറുന്ന പ്രണവിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. 2017 ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു അത്. അഭിനയം മാത്രമല്ല യാത്രകളെയും ഏറെ ഇഷ്ടപെടുന്ന ആളാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ചിത്രത്തിന്റെ വിജയത്തിന് ശേഷം വീണ്ടും യാത്രകളുടെ ലോകത്ത് തിരക്കിലാണ് പ്രണവ്. തനിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും താരം പങ്കുവയ്ക്കാറുണ്ട്. നേരത്തെ താരം പങ്കുവെച്ച ഹിമാലയൻ വഴികളിലൂടെയുള്ള അതിസാഹസീകമായ യാത്രയുടെ ചിത്രങ്ങളും മലയിടുക്കിലൂടെ പിടിച്ചുകയറുന്ന താരത്തിന്റെ ചിത്രങ്ങളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രൻ എന്നതിനപ്പുറം സിംപിൾ ആയ ജീവിതശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളികളുടെ ഇഷ്ടം കവർന്ന താരം കൂടിയാണ് പ്രണവ് മോഹൻലാൽ.
Story Highlights: Pranav Mohanlals rock climbing video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here