Advertisement

ബിസിസിഐ കേസിൽ പുതിയ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രിംകോടതി

July 21, 2022
Google News 2 minutes Read
sc appoints amicus curiae in bcci case

ബിസിസിഐ കേസിൽ പുതിയ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രിംകോടതി. മുതിർന്ന അഭിഭാഷകനും, മുൻ അഡിഷണൽ സോളിസിറ്റർ ജനറലുമായ മനീന്ദർ സിംഗിനെയാണ് നിയമിച്ചത്.

അമിക്കസ് ക്യൂറി ആയിരുന്ന പി.എസ്. നരസിംഹ സുപ്രീംകോടതി ജഡ്ജിയായ സാഹചര്യത്തിലാണ് പുതിയ നിയമനം. ഭാരവാഹികളുടെ കാലാവധി സംബന്ധിച്ച് ബിസിസിഐ ഭരണഘടനയിൽ ഭേദഗതി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഓഗസ്റ്റ് 28ന് പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്കും, സെക്രട്ടറി ജയ് ഷായ്ക്കും ആ പദവിയിൽ തുടരാൻ കഴിയുന്ന തരത്തിൽ ഭേദഗതിക്കാണ് ബിസിസിഐയുടെ ശ്രമം. തുടർച്ചയായി ആറ് വർഷം ഭാരവാഹിയായി ഇരുന്നവർക്ക് മൂന്ന് വർഷം പദവി നൽകരുതെന്ന് ജസ്റ്റിസ് ആർ.എം. ലോധ സമിതി ശുപാർശ നൽകിയിരുന്നു. ഈ ശുപാർശ പ്രകാരം തയാറാക്കിയ ഭരണഘടന വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

Story Highlights:

Story Highlights: sc appoints amicus curiae in bcci case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here