യാചക ബാലന്മാർക്ക് അറിവ് പകർന്ന് ഒരു പൊലീസുകാരൻ; മനംകവർന്ന് അയോധ്യ എസ്ഐ

ഉത്തർപ്രദേശ് പൊലീസ് സേനയെ കടുത്ത നീരസത്തോടെയും ഭീതിയോടെയുമാണ് ജനങ്ങള്‍ കാണുന്നത്. ദയയും കാരുണ്യവും തൊട്ടുതീണ്ടാത്ത കാക്കിക്കുള്ളിലെ ക്രൗര്യമാണ് പലരുടെയും കാഴ്ചപ്പാടില്‍ നിയമപാലക വിഭാഗം. ചുരുക്കം ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അമിതാധികാര പ്രയോഗവും മൂന്നാം മുറയും കസ്റ്റഡി മരണങ്ങളുമൊക്കെയാണ് ഈയൊരു ധാരണക്ക് പിന്നിൽ. ഇവരിൽ നിന്ന് വ്യത്യസ്തനായ ഒരു പൊലീസുകാരനെ പരിചയപ്പെടാം.
പേര് രഞ്ജിത് യാദവ്, ഉത്തർപ്രദേശിലെ അയോധ്യയിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. മാത്രമല്ല പാവപ്പെട്ട കുട്ടികൾക്ക് ഇദ്ദേഹം അറിവ് പകരുന്ന അധ്യാപകൻ കൂടിയാണ്. അയോധ്യയിലെ ഒരു തണൽ മരച്ചോട്ടിൽ ഈ പൊലീസുകാരൻ 100ൽ അധികം വിദ്യാർത്ഥികൾക്ക് സൗജന്യമായി ക്ലാസ് എടുത്തുനൽകുന്നു. ഡ്യൂട്ടി കഴിഞ്ഞും, ലീവ് കിട്ടുമ്പോഴെല്ലാം ഇദ്ദേഹം കുട്ടികളുടെ അടുത്തേക്ക് ഓടി എത്തി അറിവ് പകരുന്നു.
Uttar Pradesh | In a bid to provide a brighter future, a police officer in Ayodhya offers free education to children hailing from downtrodden families who indulge in begging (20.07) pic.twitter.com/Mkz6dsNYDQ
— ANI UP/Uttarakhand (@ANINewsUP) July 21, 2022
കടുത്ത ദാരിദ്രം അനുഭവിക്കുന്ന കുടുംബത്തിലെ കുട്ടികളാണ് ഇവർ. പലരുടെയും മാതാപിതാക്കൾ യാചകരാണ്. ഇവർക്ക് തന്നാൽ കഴിയുന്നത് ചെയ്യണം എന്ന ചിന്തയാണ് എല്ലാത്തിനുമുള്ള തുടക്കമായത്. പഠനം തുടരാനും സ്‌കൂളിൽ പോകാനും താൽപര്യമുണ്ടെന്ന് ഇൻസ്പെക്ടർ പഠിക്കുന്ന കുട്ടികൾ പറയുന്നു. എന്തായാലും ഇൻസ്പെക്ടറുടെ ഈ ഉദ്യമം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
Story Highlights: UP Cop Starts Own School To Help Underprivileged Children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here