Advertisement

എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം; എങ്ങനെയെന്ന് അറിയാം

July 21, 2022
2 minutes Read
withdraw cash from atm without atm card'

എടിഎം സെന്ററിൽ നിന്ന് ഇനി കാർഡ് ഇല്ലാതെ പണം പിൻവലിക്കാം. യുപിഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ മാറ്റം വന്നതോടെ എടിഎം കൗണ്ടറിൽ പോകുമ്പോൾ കൈയിൽ എടിഎം കാർഡ് കരുതേണ്ടെന്ന് ചുരുക്കം. മൊബൈലിലെ യുപിഐ ഉപയോ​ഗിച്ച് പണം പിൻവലിക്കാം. ( withdraw cash from atm without atm card )

ആദ്യം എടിഎം മെഷീനിൽ കാഷ്ലസ് വിത്ഡ്രോവലിന് റിക്വസ്റ്റ് നൽകണം. മെഷീൻ ജെനറേറ്റ് ചെയ്യുന്ന ക്യൂ.ആർ കോഡ് യുപിഐ ആപ്പ് വഴി മൊബൈലിൽ സ്കാൻ ചെയ്യണം. ശേഷം എംപിൻ അടിച്ച് വേണം ട്രാൻസാക്ഷൻ പൂർത്തിയാക്കൻ. നിലവിൽ എല്ലാ എടിഎം സെന്ററുകളിലും ഈ സേവനം ലഭ്യമായിട്ടില്ല. ചില ബാങ്കുകൾ മാത്രമാണ് ഈ സേവനം നൽകുന്നത്.

Read Also: ചോദിക്കുന്നതിന്റെ അഞ്ചിരട്ടി നൽകി എടിഎം; തിക്കിത്തിരക്കി ആളുകൾ

ഈ വർഷം ആദ്യം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള ചാർജ്ജ് സംബന്ധിച്ച് പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റവും അവതരിപ്പിക്കാനൊരുങ്ങുന്നത്.

Story Highlights: withdraw cash from atm without atm card

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top