Advertisement

ദത്തെടുത്ത എന്നെ ഉൾക്കൊള്ളാൻ അവർക്ക് സാധിച്ചില്ല, അച്ഛൻ മാത്രം കൂടെ നിന്നു; ഹൃദയം തൊടുന്ന കുറിപ്പുമായി യുവതി….

July 21, 2022
Google News 2 minutes Read

ചിലരുടെ ജീവിതാനുഭവങ്ങൾ നമുക്ക് പ്രചോദനമാണ്. പ്രതിസന്ധികളെ മറികടന്ന് മുന്നേറാൻ അത് നമ്മെ സഹായിക്കും. ഇങ്ങനെയുള്ളവരുടെ കഥകൾ ഹ്യൂമന്‍സ് ഓഫ് ബോംബ ഫെയ്‌സ് ബുക്ക് പേജിലൂടെ നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ അതിജീവിച്ച് ജീവിതവിജയം സ്വന്തമാക്കിയ ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പെറ്റമ്മയും പോറ്റമ്മയും തളിപറഞ്ഞ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിൽ നിന്നാണ് യുവതിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് വർഷത്തോളം കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് ദമ്പതികൾ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. അന്ന് ഏറെ സന്തോഷത്തോടെയാണ് ദമ്പതികൾ ഈ തീരുമാനം കൈകൊണ്ടത്. ഇരുവരും സന്തോഷത്തോടെ അവളെ വളർത്തിയെങ്കിലും പിന്നീട് പ്രശ്നങ്ങൾ ഓരോന്നായി കടന്നുവരാൻ തുടങ്ങി. പക്ഷെ ഓരോ പ്രശ്നങ്ങളിലും അച്ഛനാണ് കരുത്തായി കൂടെനിന്നത്..

യുവതിയുടെ പോസ്റ്റ്:-

ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷവും കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് എന്റെ മാതാപിതാക്കൾ ഒരു ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. അങ്ങനെ അവർ സിലിഗുരിയിലേക്ക് ഒരു യാത്ര നടത്തി. അവിടെ വെച്ച് ആറ് മാസം പ്രായമുള്ള എന്നെക്കണ്ടപ്പോൾ പപ്പാ പറഞ്ഞു “ഇതാണ് എന്റെ മകൾ”. താമസിയാതെ അവർ എന്നെ ദത്തെടുത്ത് കൊൽക്കത്തയിലേക്ക് കൊണ്ടുപോയി. അമ്മയുടെ വീട്ടുകാർ എന്നെ സ്വീകരിച്ചെങ്കിലും പപ്പയുടെ വീട്ടുകാർക്ക് എന്നെ ഉൾകൊള്ളാൻ സാധിച്ചില്ല. പക്ഷെ അതൊരിക്കലും എന്നെ ബാധിക്കാൻ പപ്പാ സമ്മതിച്ചില്ല. പക്ഷെ ചില സന്ദർഭങ്ങൾ ഒഴിവാക്കാൻ പപ്പയ്ക്ക് സാധിച്ചില്ല.

എനിക്ക് ഏഴ് വയസ് പ്രായമുള്ളപ്പോൾ കസിന്റെ വീട്ടില്‍ വെച്ച് ഭായ് ദൂജ് ചടങ്ങിനിടെ ഞാന്‍ സഹോദരന്മാരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തി. എന്നാല്‍, ഞാന്‍ ചാര്‍ത്തിയ തിലകം ഉടനെ തന്നെ അവര്‍ മായ്ച്ചു കളഞ്ഞു. നീ എന്റെ സഹോദരിയല്ല എന്ന് ആവർത്തിക്കുകയും ചെയ്തു. എന്നാൽ എന്താണ് അവിടെ നടക്കുന്നത് എന്ന് അന്നെനിക് മനസിലായില്ല. പക്ഷെ അന്ന് തന്നെ പപ്പാ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയും എന്നെ അവിടെ നിന്ന് എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു. എന്നാൽ ആ സംഭവത്തിന് പിന്നാലെ അമ്മയുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങി.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ചുറ്റുമുള്ളവരുടെയും ബന്ധുക്കളുടെയും കാഴ്ചപ്പാടുകളിൽ അമ്മയും വിശ്വസിക്കാൻ തുടങ്ങി. എന്നോട് പരുഷമായി സംസാരിക്കാനും തുടങ്ങി. അതോടെ അമ്മയും മകളും തമ്മിലുള്ള ബന്ധം വഷളായി. എന്റെ ഇരുണ്ട നിറത്തെ അമ്മ വെറുക്കാൻ തുടങ്ങി. പഠിക്കാൻ ഞാൻ മിടുക്കിയല്ലാത്തതും അമ്മയ്ക്ക് എന്നോടുള്ള ദേഷ്യത്തിന്റെ ആക്കം കൂട്ടി. ഇതെല്ലാം എന്നെ ഏറെ നിരാശയാക്കി.

ഈ അവസ്ഥയിലെല്ലാം പപ്പാ കൂടെ നിന്നു. അച്ഛനും മകളും തമ്മിലുള്ള ബന്ധം ദൃഢമായി. പഠനത്തിൽ അച്ഛൻ എന്നെ സഹായിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഡൈസ്ലെക്‌സിയ എന്ന രോഗം ഉണ്ടെന്നും അച്ഛൻ തിരിച്ചറിഞ്ഞു. ഇതെല്ലാം മറികടക്കാൻ അച്ഛൻ സഹായിച്ചു. സ്വപ്നം കാണാൻ പഠിപ്പിച്ചു. അതിനിടയിൽ ഒരാളുമായി പ്രണയത്തിലായി. വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ പോകുന്നതിനിടയ്ക്ക് കാര്യങ്ങൾ വീണ്ടും വഷളായി. എന്റെ മാനസികാരോഗ്യം വീണ്ടും മോശമായി. അവിടെയും അച്ഛൻ ഒപ്പം നിന്നു. നല്ല ചികിത്സയുടെ ഭാഗമായി രോഗവും ഭേദമായി. ഫാഷൻ ഡിസൈനർ ആകുക എന്ന സ്വപ്ന പാതയിലാണ് ഇപ്പോൾ. ഒപ്പം അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങളുടെ ദൂരം കുറയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.

Story Highlights : woman shares her experices with her loving and caring father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here