Advertisement

കൺമഷിയും ലിപ്ബാമും വീട്ടിൽ നിർമിച്ച് ഒരു മിടുക്കി; മാസവരുമാനം 3 ലക്ഷം

July 21, 2022
1 minute Read

കൺമഷി നിർമാണം ജീവിതത്തിൻ്റെ തലവര മാറ്റിയ ഒരു പാലക്കാട്ടുകാരിയെ പരിചയപ്പെടാം. ചെറുപ്പത്തിൽ മാതാവിൽ നിന്ന് പഠിച്ചെടുത്ത കൂട്ടുകൾ ഉപയോഗിച്ച് കൺമഷിയും ലിപ്ബാമും അടക്കം നാൽപ്പത്തിയഞ്ചിൽ കൂടുതൽ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന അൻസിയ ഇപ്പോൾ 3 ലക്ഷത്തിലധികം മാസ വരുമാനം നേടുന്ന സംരംഭക കൂടിയാണ്.

വിവാഹം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ നടത്തിയ ഒരു പരീക്ഷണം. നാടൻ കാച്ചിയ എണ്ണ പരമ്പരാഗത രീതിയിൽ ഒന്നു തയ്യാറാക്കി നോക്കുക. സമൂഹ മാധ്യമങ്ങളിൽ വെറുതെ പങ്കുവച്ച ചിത്രങ്ങൾക്ക് ലൈക്ക് ആണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിലയാണ് കൂടുതൽ പേരും അന്വേഷിച്ചത്. സുഹൃത്തുക്കളിൽ നിന്ന് എണ്ണ തയ്യാറാക്കി നൽകാമോ എന്ന ചോദ്യവും എത്തി. ഇങ്ങനെയാണ് ഉമ്മീസ് നാച്ചുറൽസ് എന്ന ബ്രാൻഡിൻെറ തുടക്കം. കാച്ചിയ എണ്ണ മാത്രമല്ല കൺമഷിയും ലിപ്‍ബാമും ഉൾപ്പെടെ 45-ഓളം ആയുര്‍വേദ സൗന്ദര്യവർധക ഉത്പന്നങ്ങളാണ് അൻസിയ പുറത്തിറക്കുന്നത്.

ചര്‍മത്തിന് ഹാനികരമായ രാസവസ്തുക്കൾ ഇല്ലാതെ ആയുര്‍വേദ കൂട്ടുകൾക്കായി പ്രത്യേക ഫോര്‍മുല വികസിപ്പിച്ച് നാടൻ രീതിയിലാണ് ഓരോ ഉത്പന്നങ്ങളും തയ്യാറാക്കുന്നത്. നാടൻ കൺമഷി പുറത്തിറക്കിയപ്പോൾ ഇത് വിജയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രങ്ങളും വീഡിയോയും ഒക്കെ കണ്ട് 75,000 രൂപയുടെ കൺമഷി ഓര്‍ഡര്‍ അൻസിയക്ക് ലഭിച്ചു. മറ്റ് നിര്‍മാതാക്കളിൽ നിന്ന് വ്യത്യസ്തമായി ഉത്പാദനത്തിൻെറ ഓരോ ഘട്ടങ്ങളും വീഡിയോകളിലൂടെ പങ്ക് വയ്ക്കുന്നുണ്ട്.

വെറും 19 വയസിൽ അൻസിയ തുടങ്ങിയ ഒരു ചെറിയ ബിസിനസ് പരീക്ഷണം ഇപ്പോൾ നൽകുന്നത് എട്ടു ലക്ഷം രൂപയിലേറെ വരുമാനമാണ്. ഒരു മാസം 2,000 ഓര്‍ഡറുകൾ ഇതിനും ലഭിക്കുന്നുണ്ട്. ഭർത്താവും പൂർണ നൽകുന്നുണ്ട്.

Story Highlights: women entrepreneur ansiya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top