തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. (youth congress protest in thampanoor railway station)
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. രാജധാനി എക്സ്പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം.
പൊലീസ് ഇടപെട്ട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിങ്ങിലും പിരിഞ്ഞുപോകാൻ നേതാക്കൾ തയ്യാറായില്ല. ട്രെയിനിന്റെ മുകളിൽ കയറിയും ട്രാക്കിൽ കിടന്നുമാണ് പ്രതിഷേധിച്ചത്. കേരള പൊലീസും ആർ പി എഫിന്റെ സംഘവുമാണ് നേതാക്കളെ അറസ്റ്റ് ചെയ്‌ത് നീക്കിയത്.
Story Highlights: youth congress protest in thampanoor railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here