Advertisement

ഉ​ഗാണ്ടയിലെ ആർത്തവ ശുചിത്വത്തിന് ഒരു കൈത്താങ്ങ്; 80,000 രൂപയുടെ സഹായ വാ​ഗ്ദാനവുമായി എ.വി.എ ​ഗ്രൂപ്പ്

July 22, 2022
2 minutes Read
A V Anoop Helps Spirit Of Africa Menstrual Hygiene Organization
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉ​ഗാണ്ടയിലെ ആർത്തവ ശുചിത്വത്തിന് കൈത്താങ്ങാകാൻ എ.വി.എ ​ഗ്രൂപ്പ്. ആഫ്രിക്കൻ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ നിർമിക്കാനുള്ള യൂണിറ്റിലേക്ക് ആവശ്യമായ മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി 80,000 രൂപയാണ് എ.വി.എ ​ഗ്രൂപ്പ് എംഡി, എ,വി അനൂപ് വാ​ഗ്ദാനം ചെയ്തത്. കഴിഞ്ഞ ദിവസം അന്തരിച്ച മെഡിമിക്സ് സഹസ്ഥാപകയും എ.വി അനൂപിന്റെ ഭാര്യമാതാവ് കൂടിയായ എം.കെ സൗഭാ​ഗ്യത്തിന്റെ സ്മരണാർത്ഥമാണ് ഈ സഹായം. ഫ്ളവേഴ്സ് എച്ച് ആർ വിഭാ​ഗം മേധാവിയും, വുമൻ ഇന്റൻസ് എൻഎഫ്ടി സ്ഥാപകയുമായ ഡോ. ബിന്ദു ശിവശങ്കരൻ നായരുടെ ഇടപെടലാണ് സ്പിരിറ്റ് ഓഫ് ഹോപ്പ് ഫോര്‍ വിമെന്‍ ഇന്‍ ആഫ്രിക്ക എന്ന സംഘടനയ്ക്ക് തുണയായത്.

സ്ത്രീകളുടെ ഉന്നമനമില്ലാതെ ഒരു രാജ്യത്തിനും മുന്നേറ്റം സാധിക്കില്ല. ആഫ്രിക്ക പോലുള്ള മൂന്നാം ലോക രാജ്യങ്ങൾക്ക് മുന്നേറ്റം സാധ്യമാകണമെങ്കിൽ വനിതകളുടെ ഉന്നമനം അനിവാര്യമാണ്. എന്നാൽ കൃത്യമായ ആർത്തവ ശുചിത്വ രീതികളില്ലാത്ത ആഫ്രിക്കയിൽ പെൺകുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. കണക്കുകൾ പ്രകാരം ആർത്തവ കാലങ്ങളിൽ പെൺകുട്ടികൾ സ്കൂളിൽ വരാതിരിക്കുന്നതിന്റെ തോത് 28% ആണ്.

ആഫ്രിക്കയിലെ സ്ത്രീകൾക്ക് ആർത്തവകാലം ദുരിതപൂർണമാണ്. പലപ്പോഴും ആർത്തവ കാലത്ത് ഉപയോ​ഗിക്കാൻ തുണി പോലും കിട്ടാത്ത അവസ്ഥയാണ്. തന്റെ ബാല്യകാലം മുതൽ ഈ ദുരവസ്ഥ സ്വയം അനുഭവച്ചറിഞ്ഞ റേച്ചല്‍ നലുബുല്‍വ വൂഡ്‌ എന്ന പെൺകുട്ടി തന്നാൽ കഴിയുന്ന മാറ്റം തന്റെ ജനതയ്ക്ക് വേണ്ടി കൊണ്ടുവരണമെന്ന് തീരുമാനിച്ചു. ഈ നിശ്ചദാർഢ്യമാണ് സ്പിരിറ്റ് ഓഫ് ഹോപ്പ് ആഫ്രിക്കയുടെ തുടക്കം. കഴുകി ഉപയോ​ഗിക്കാവുന്ന സാനിറ്ററി പാഡുകളാണ് റേച്ചലിന്റെ നേതൃത്വത്തിലുള്ള സംഘടന സ്പിരിറ്റ് ഓഫ് ഹോപ്പ് ആഫ്രിക്ക നിർമിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെയാണ് നിർമാണ രം​ഗത്തുള്ളത്. നിലവിൽ ചെറിയ യൂണിറ്റായാണ് സ്പിരിറ്റ് ഓഫ് ഹോപ്പ് ആഫ്രിക്ക പ്രവർത്തിക്കുന്നതെങ്കിലും വിപുലമായ പ്രവർത്തനരം​ഗത്തേക്ക് കടക്കുകയെന്നതാണ് റേച്ചലിന്റെ സ്വപ്നം.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

അനാഥാലയത്തിൽ വളർന്ന റേച്ചലിനെ കുറിച്ചും, ആഫ്രിക്കയിലെ ആർത്തവ ശുചിത്വത്തിനുള്ള അപര്യാപ്തതയെ കുറിച്ചും വിമൻ ഇന്റൻസ് എൻഎഫ്ടിയുടെ ഭാ​ഗമായ പ്രവർത്തനങ്ങൾക്കിടെയാണ് ഡോ. ബിന്ദു ശിവശങ്കരൻ നായരുടെ ശ്രദ്ധയിൽപ്പെടുന്നത്.

സ്ത്രീകൾക്ക് വേണ്ടി, അവരുടെ കലാ സൃഷ്ടികളും മറ്റും എൻഎഫ്ടിയാക്കി മാറ്റി അവർക്ക് സ്വന്തം വരുമാനം കണ്ടെത്താൻ സ​ഹായിക്കുകയും, ഒപ്പം ബ്ലോക്ക് ചെയിന്റെ സാധ്യതകളിലേക്ക് സ്ത്രീകളെ കൈപിടിച്ചു കൊണ്ടുപോവുകയും ചെയ്യുന്ന പദ്ധതിയാണ് ബിന്ദു ശിവശങ്കരൻ തുടങ്ങിവച്ച വിമൻ ഇന്റൻസ് എൻഎഫ്ടി, എന്ന ഡിജിറ്റൽ എന്റിറ്റി. കലാലോകത്ത് മാത്രമല്ല, ശാസ്ത്ര- സാങ്കേതിക രം​ഗത്ത് കൂടി വിമൻ ഇന്റൻസ് എൻഎഫ്ടി കടന്ന് ചെല്ലുന്നു. സ്ത്രീകൾക്ക് മാത്രമായി എൻഎഫ്ടി പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പുകളും, പരിശീലന പരിപാടികളും ഫ്ളവേഴ്സ് എച്ച്ആർ വകുപ്പ് മേധാവി കൂടിയായ ബിന്ദു ശിവശങ്കരൻ ഒരുക്കുന്നുണ്ട്. അത്തരമൊരു ഇടപെടലിനിടെയാണ് റേച്ചലിന്റെ തലവര മാറ്റി മാറിച്ച് ബിന്ദുവിനെ പരിചയപ്പെടുന്നത്.

Read Also: “സന്തോഷത്തോടെ ജീവിക്കാം”; ഏത് പ്രായത്തിലും ആരോഗ്യത്തോടെ ഇരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

റേച്ചലിന്റെ കഥകേട്ട ബിന്ദു ശിവശങ്കരൻ ഉടൻ തന്നെ ഈ വിവരം എ.വി.എവി ​ഗ്രൂപ്പ് എംഡി, എ.വി അനൂപുമായി സംസാരിക്കുകയായിരുന്നു. തുടർന്നാണ് സ്പിരിറ്റ് ഓഫ് ഹോപ്പ് ആഫ്രിക്കയ്ക്ക് കൈത്താങ്ങാകാൻ എ.വി അനൂപ് തീരുമാനിക്കുന്നത്. റേച്ചലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്ത്രീകളാണ് സ്പിരിറ്റ് ഓഫ് ഹോപ്പ് ആഫ്രിക്കയുടെ ഭാ​ഗമായുള്ള സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റിൽ പ്രവർത്തിക്കുന്നത്. കട്ടിയേറിയെ തുണികൾ വെറും കൈ കൊണ്ട് കത്രിക ഉപയോ​ഗിച്ചാണ് ആദ്യം ഈ സ്ത്രീകൾ മുറിച്ചിരുന്നത്. എന്നാൽ കട്ടിയേറിയ തുണികൾ മുറിക്കുമ്പോൾ കൈക്കുണ്ടാകുന്ന ചെറിയ പരുക്കുകൾ കണ്ട് വിഷമം തോന്നിയ റേച്ചൽ നാപ്കിൻ കട്ടിം​ഗ് മെഷീനിനായുള്ള ധനസമാഹരണം ആരംഭിച്ചു. ഈ മെഷീനാണ് ഇപ്പോൾ എ.വി അനൂപ് സ്പോൺസർ ചെയ്യാമെന്നേറ്റിരിക്കുന്നത്. ആഫ്രിക്കൻ സ്ത്രീകളുടെ ആർത്തവ ശുചിത്വത്തിനായുള്ള റേച്ചലിന്റെ പരിശ്രമങ്ങൾക്ക് കൂടുതൽ പ്രചോദനമാവുകയാണ് എ.വി.എ ​ഗ്രൂപ്പിന്റെ ഈ നീക്കം.

Story Highlights: A V Anoop Helps Spirit Of Africa Menstrual Hygiene Organization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement