നിങ്ങളുടെ സിബില്‍ സ്‌കോര്‍ എങ്ങനെ ഓണ്‍ലൈനായി പരിശോധിക്കാം?

ലോണുകള്‍ എടുക്കാന്‍ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുമ്പോള്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറിന് വളരെ പ്രാധാന്യമുണ്ട്. പലരും ഇത്തരം ലോണ്‍ ആവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ മാത്രമാണ് തങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പറ്റി, ലോണ്‍ എടുക്കാന്‍ ‘അര്‍ഹത’യുണ്ടോ എന്നതിനെ പറ്റിയൊക്കെ ധാരണ പുലര്‍ത്താറുള്ളൂ. ക്രെഡിറ്റ് കാര്‍ഡുകളും ലോണുകളുമൊക്കെ ഉള്‍പ്പെടെ നിങ്ങളുടെ ബാധ്യതകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ക്രെഡിറ്റ് സ്‌കോര്‍ അല്ലെങ്കില്‍ സിബില്‍ സ്‌കോറിലൂടെ അറിയാന്‍ കഴിയും. ഇതാണ് ഉപഭോക്താവിന്റെ ക്രെഡിറ്റ് യോഗ്യതയെ പറ്റി ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ധാരണയുണ്ടാക്കുന്നത്.(how to get free CIBIL score report online)
നിങ്ങള്‍ക്ക് റിസ്‌ക് കുറഞ്ഞ പ്രൊഫൈലാണ് സിബില്‍ സ്‌കോര്‍ കാണിക്കുന്നതെങ്കില്‍ ലോണ്‍ എത്ര സമയം കൊണ്ട്, കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നൊക്കെ ഏതാണ് ധാരണ കിട്ടും. അതേസമയം ഹൈ റിസ്‌ക് പ്രൊഫൈലാണെങ്കില്‍, ക്രെഡിറ്റ് യോഗ്യത കുറവാണെന്നര്‍ത്ഥം.
ഇനി നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിലൂടെ നിങ്ങള്‍ക്ക് തന്നെ സിബില്‍ സ്‌കോര്‍ സ്വയം കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാം. ലോണ്‍ എടുക്കാനാഗ്രഹിക്കുന്ന സ്ഥാപനം വഴിയോ സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇനി ഉപഭോക്താവിന് തന്നെ സിബില്‍ സ്‌കോര്‍ എത്രയുണ്ടെന്ന് അറിയാന്‍ കഴിയും. സൗജ്യന്യമായി തന്നെ വെബ്‌സൈറ്റില്‍ ഇത് പരിശോധിക്കുകയും ഈ ക്രെഡിറ്റ് റിപ്പോര്‍ട്ട് ആവശ്യമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാകാം.
സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത സമയം ഉപയോഗിച്ച പേരും പാസ് വേഡും ഇവിടെ കൊടുക്കണം. തുടര്‍ന്ന് ക്ലിക്ക് ‘enter’. ശേഷം ക്രെഡിറ്റ് റിപ്പോര്‍ട്ടും സിബില്‍ സ്‌കോറും ചെക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ നല്‍കി, നിങ്ങള്‍ക്ക് സൗജന്യ സിബില്‍ സ്‌കോറും റിപ്പോര്‍ട്ട് ആക്‌സസ് ചെയ്‌തെടുക്കാം.
Read Also: വിചാരിച്ച പോലെ നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുന്നില്ലേ? കാരണം ഈ 4 പിഴവുകൾ
ഒരു വര്‍ഷം ഒരു തവണ മാത്രമേ ഇങ്ങനെ സൗജന്യമായി സിബില്‍ സ്‌കോര്‍ പരിശോധിക്കാനാകൂ എന്നത് മറക്കരുത്. ഒന്നില്‍ കൂടുതല്‍ തവണ അറിയണമെന്നുണ്ടെങ്കില്‍ സിബില്‍ സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജുകളെടുക്കണം. 550 രൂപ മുതല്‍ ഒരു നിശ്ചിത ഫീസ് ഇതിനായി നല്‍കണം.
Story Highlights: how to get free CIBIL score report online
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here