Advertisement

രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍; ഏതെല്ലാം മേഖലയില്‍ ഇത് ബാധിക്കും?

July 22, 2022
3 minutes Read
indian rupee hits all time low how will it affect you

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയിലെത്തി നില്‍ക്കുകയാണ്. രൂപയ്ക്ക് ഡോളറുമായുള്ള വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 80 കടന്നു. തിങ്കളാഴ്ച 79.98ല്‍ വിനിമയം അവസാനിപ്പിച്ച രൂപ ചൊവ്വാഴച് 80 കടന്നു. ഈയാഴ്ച രൂപയുടെ മൂല്യം സ്ഥിരതയില്ലാതെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 80.55 വരെ നിലനില്‍ക്കുന്നൊണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.(indian rupee hits all time low how will it affect you)

ആഭ്യന്തര ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപത്തിന്റെ പിന്‍വലിയലും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണം. ബാരലിന് 102.98 രൂപയായാണ് എണ്ണവില വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ 79.79, 80.20 എന്ന നിരക്കിലായിരിക്കും രൂപയുടെ വിനിമയമെന്നും വിദഗ്ധര്‍ പറയുന്നു.

രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡിലെത്തുമ്പോള്‍ അതെങ്ങനെയാണ് നമ്മളെ ബാധിക്കുകയെന്നറിയാം.

ഇറക്കുമതിയും വിലക്കയറ്റവും

ഇന്ത്യന്‍ രൂപയ്ക്ക് മൂല്യമിടിയുന്നു എന്ന് കേള്‍ക്കുമ്പോള്‍ അന്താരാഷ്ട്ര വ്യാപാരം ചെലവേറുന്നു എന്നു വേണം മനസിലാക്കാന്‍. ഇതിന്റെ ഫലമോ, ഇറക്കുമതി കുറയുകയും അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ എല്ലാത്തിനും വില കൂടാന്‍ തുടങ്ങുകയും ചെയ്യും.

ഇന്ധന വില ഉയരും

ഇന്ത്യയില്‍ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്. രൂപയുടെ മൂല്യം കുറയുന്നത് ഇന്ധനവില കൂടാന്‍ കാരണമാകും.

വിദേശവിദ്യാഭ്യാസം ചെലവേറും

വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠന ചിലവ് കൂടുമെന്നതാണ് മറ്റൊന്ന്. ഡോളറിന് കൂടുതല്‍ ഇന്ത്യന്‍ രൂപ ചിലവാക്കി വേണം വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍.

വിദേശ യാത്രകളെ ബാധിക്കും

രൂപയുടെ മൂല്യം കുറയുന്നതോടെ വിദേശ യാത്രകള്‍ക്ക് ചിലവേറും. മുന്‍പ് ചെലവാക്കിയതിനെക്കാള്‍ കൂടുതല്‍ തുക ഈ സമയങ്ങളില്‍ യാത്രയ്ക്കായി ആവശ്യമായി വരും.

Read Also: നിങ്ങളുടെ സിബില്‍ സ്‌കോര്‍ എങ്ങനെ ഓണ്‍ലൈനായി പരിശോധിക്കാം?

നേട്ടം പ്രവാസികള്‍ക്ക്

വിദേശത്ത് നിന്ന് പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ കൂടുതല്‍ മൂല്യത്തിലയക്കും.

Story Highlights: indian rupee hits all time low how will it affect you

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top