Advertisement

ഒടുവിൽ ആനും വിടപറഞ്ഞു ;ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട ഓര്‍മയായി

July 22, 2022
Google News 2 minutes Read

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട ആന്‍ ആന്‍ വിടപറഞ്ഞു. 35 വയസായിരുന്നു പ്രായം. ഉയർന്ന രക്തസമ്മർദം കാരണം തളർച്ചയിലായിരുന്നു ആൻ. അതുകൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി സന്ദർശകരെ ഒന്നും അനുവദിച്ചിരുന്നില്ല. 2016 ൽ ജീവിത പങ്കാളി മരിച്ചതോടെ ആൻ ഏറെ വിഷമത്തിലായിരുന്നു. അതോടെ ആരോഗ്യത്തെയും മോശമായി ബാധിച്ചു തുടങ്ങി. ഹോങ്കോങ്ങിലെ തീം പാര്‍ക്കിലേക്ക് ചൈനീസ് സര്‍ക്കാരിന്റെ സംഭാവനയായിരുന്നു ആന്‍ ആന്‍ എന്ന ആണ്‍ പാണ്ടയും ജിയ ജിയ എന്ന പെണ്‍പാണ്ടയും. ആനിന്റെ കൂട്ടുകാരിയായിരുന്ന ജിയ ജിയ എന്ന പെൺ പാൻഡ ഇവിടെ വെച്ച് തന്റെ 38–ാം വയസ്സിൽ മരണപെട്ടു. 1999 ലാണ് ഇവർ ഓഷ്യൻ പാർക്കിലെത്തുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സന്ദർശകർക്ക് ഏറെ പ്രിയപെട്ടവരായിരുന്നു ഇരുവരും. നിരവധി പേരാണ് ഇവരെ കാണാൻ മാത്രമായി ഇവിടേക്ക് എത്തിയിരുന്നത്. അത്രക്ക് സുന്ദരമായിരുന്നു അവരുടെ ഒരു ചലനങ്ങളും കുസൃതിയും. ഇവിടുത്തെ പ്രധാന ആകര്ഷണമായിരുന്നു ഇരുവരും. ജിയയുടെ മരണശേഷം ആൻ ഏറെ വിഷമത്തിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യ സ്ഥിതിയും മോശമായി. ഭക്ഷണവും തീരെ കഴിക്കാതെയായത്തോടെ സ്ഥിതി കൂടുതൽ വഷളായി.

ഇരുപത്തിമൂന്ന് കൊല്ലമായി കഴിഞ്ഞിരുന്ന കൂട്ടിലാണ് ആൻ അവസാന ശ്വാസം വരെ കഴിഞ്ഞത്. നിരവധി പേർ മരണവർത്തയറിഞ്ഞ് ആനിനെ കാണാനും യാത്ര മൊഴി നൽകാനും എത്തിയത്. ആനിന്റെ വിയോഗത്തിൽ ദുഖിതരാണ് തീം പാർക്കിലെ ജീവനക്കാരും.

Story Highlights: World’s Oldest Male Giant Panda, An An, Dies At The Age Of 35

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here