രാജ്യത്ത് ആദ്യ ഡോസ് കൊവിഡ് വാക്സിൻ എടുക്കാതെ 4 കോടി പേർ

രാജ്യത്ത് യോഗ്യരായ 4 കോടി ഗുണഭോക്താക്കൾ ആദ്യ ഡോസ് കൊവിഡ് വാക്സിൻ എടുത്തിട്ടില്ലെന്ന് കണക്കുകൾ. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. ഇതുവരെ നൽകിയ ഡോസുകളിൽ 97 ശതമാനവും സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി നൽകിയിട്ടുണ്ട്. മുതിർന്നവർക്ക് സൗജന്യ ബൂസ്റ്റർ ഷോട്ട് ഉറപ്പുവരുത്താൻ സ്പെഷ്യൽ ഡ്രൈവും നടത്തിയതായി മന്ത്രി സഭയെ അറിയിച്ചു.
രാജ്യത്തുടനീളമുള്ള മുതിർന്നവർക്ക് ഇതുവരെ 6.77 കോടി ബൂസ്റ്റർ ഡോസുകൾ നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ, 60 വയസ്സിന് മുകളിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും സർക്കാർ കേന്ദ്രങ്ങൾ വഴി സൗജന്യമായും, 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങൾ വഴിയും മുൻകരുതൽ ഡോസുകൾ സൗജന്യമായി ലഭ്യമാക്കി.
18 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും മുൻകരുതൽ ഡോസുകൾ ഉറപ്പുവരുത്താൻ ‘ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി 75 ദിവസത്തെ പ്രത്യേക ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിച്ചു. ‘കൊവിഡ് വാക്സിനേഷൻ അമൃത് മഹോത്സവം’ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ നടപ്പാടക്കി വരുന്നുണ്ടെന്നും ഭാരതി പ്രവീൺ വ്യക്തമാക്കി. അതേസമയം ഇന്ത്യൻ ജനസംഖ്യയുടെ 98% പേർ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
Story Highlights: 4 crore eligible people still to take 1st shot of Covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here