‘ലളിതമായ ചടങ്ങായിരുന്നു, അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത് ‘; മകന്‍റെ വിവാഹ വാർത്ത പങ്കുവച്ച് കെ മുരളീധരൻ

ഇന്ന് രാവിലെ മകന്റെ വിവാഹമായിരുന്നു, ലളിതമായ ചടങ്ങായതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്ന് കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരൻ. മുരളീധരന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹമാണ് നടന്നത്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.(k muraleedharan about son shabarinathan marriage)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
കെ മുരളിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ്
എന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.
Story Highlights: k muraleedharan about son shabarinathan marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here