ഓണ്‍ലൈന്‍ പേയ്‌മെന്റ് വ്യാപകമാക്കാന്‍ കെഎസ്ഇബി; 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല

വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കുന്നത് വ്യാപകമാക്കാന്‍ നീക്കവുമായി കെഎസ്ഇബി. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ബോര്‍ഡിന്റെ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഓണ്‍ലൈനായി പണം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കൗണ്ടറുകളില്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ പേയ്‌മെന്റ് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം. (KSEB makes online payment mandatory for bills above Rs 1000)
നിലവില്‍ 2000 രൂപയില്‍ താഴെയുള്ള വൈദ്യുതി ബില്ലുകളാണ് കൗണ്ടറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അടയ്ക്കാന്‍ സാധിക്കുക. നിലവില്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രം ഉപഭോക്താക്കളാണ് ഓണ്‍ലൈനായി ബില്ലടയ്ക്കുന്നതെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ പേയ്‌മെന്റുകളെ കൂടുതലായി പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ബോര്‍ഡ് ആലോചിച്ചത്.
Story Highlights: KSEB makes online payment mandatory for bills above Rs 1000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here