ടാപ്പ് വഴി മദ്യം ലഭിക്കുന്ന ലിക്വർ പൈപ്പ്‌ലൈൻ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചോ? ; വാർത്തയുടെ സത്യാവസ്ഥ

ലിക്വർ പൈപ്പ്‌ലൈൻ ലഭിക്കാനായി ഇപ്പോൾ അപേക്ഷിക്കാമെന്നും വൈദ്യുതിയും വെള്ളവും പോലെ മദ്യം വീട്ടിൽ എത്തുമെന്നും തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചിരുന്നു. ലിക്വർ പൈപ്പ്‌ലൈനിന് അപേക്ഷ ക്ഷണിച്ചെന്നു സൂചിപ്പിക്കുന്ന വ്യാജ ഉത്തരവും പ്രചരിക്കുന്നുണ്ട്.
‘ലിക്വർ പൈപ്പ്‌ലൈൻ’ കിട്ടാനായി സർക്കാരിന് അപേക്ഷിക്കാമെന്നും വൈദ്യുതിയും വെള്ളവും പോലെ മദ്യവും വീട്ടിൽ പൈപ്പിൽ എത്തുമെന്നുമാണു സമൂഹമാധ്യമ പ്രചാരണത്തിലെ അവകാശവാദം. ‘ചിൽ ചെയ്തോളൂ, പക്ഷേ അമിതപ്രതീക്ഷ വേണ്ട’ എന്നായിരുന്നു പ്രചാരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മീം സഹിതം പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തത്.
Read Also: ഇനി മുതൽ 10-ാം ക്ലാസിലെ പൊതു പരീക്ഷ ഉണ്ടാവില്ലെന്ന് വ്യാജ പ്രചാരണം [ 24 Fact Check ]
മദ്യപിക്കുന്നവരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ആവിഷ്കരിച്ചതാണു പദ്ധതി, അപേക്ഷിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് 11,000 രൂപയുടെ ഡിഡി അയയ്ക്കണം തുടങ്ങിയ കാര്യങ്ങളും ഹിന്ദിയിലെ ‘ഉത്തരവിൽ’ പറഞ്ഞിരുന്നു. അപേക്ഷകരുടെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കിൽ ‘മദ്യ കണക്‌ഷൻ’ നൽകും. പവർ മീറ്ററുമായി ഘടിപ്പിച്ചാണു പ്രതിമാസ മദ്യബിൽ തയാറാക്കുകയെന്നും വ്യാജ ഉത്തരവിൽ പറഞ്ഞിരുന്നു.
Story Highlights: Liquor connection at home factcheck
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here