Advertisement

‘നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്താലും സാധിക്കില്ല’; പ്രതികരിച്ച് അൽഫോൺസ് ജോസഫ്

July 23, 2022
Google News 2 minutes Read
Music Director Alphons Joseph Nanchiyamma

നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്. താൻ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നു എന്ന് അൽഫോൺസ് ജോസഫ് പ്രതികരിച്ചു. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്താലും മറ്റുള്ളവർക്ക് സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം നൽകിയതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനുലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കമൻ്റായാണ് അദ്ദേഹം തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്. (Music Director Alphons Joseph Nanchiyamma)

‘ഞാൻ നഞ്ചിയമ്മയ്ക്കൊപ്പമാണ്. ദേശീയ പുരസ്കാര സമിതി കാണിച്ച മഹത്തായ ഈ മാതൃകയിൽ ഞാനവരെ പിന്തുണയ്ക്കുന്നു. കാരണം പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങളെന്ത് നൽകിയെന്നതാണ് കാര്യം. ഇതാണ് എൻ്റെ അഭിപ്രായം.’- അൽഫോൺസ് ജോസഫ് കുറിച്ചു.

Read Also: ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി; കൈനിറഞ്ഞ് മലയാളം

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നൽകിയത് സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് അപമാനമായി തോന്നുമെന്നായിരുന്നു ലിനുലാൽ തൻ്റെ വിഡിയോയിൽ പറഞ്ഞത്. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരമാർശമായിരുന്നു നൽകേണ്ടിയിരുന്നതെന്നും ലിനു പറഞ്ഞു.

‘കളക്കാത്ത സന്ദനമേറം’ എന്ന ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ സുധ കൊങ്ങറ സംവിധാനം ചെയ്ത തമിഴ് സിനിമ ‘സൂരറൈ പോട്രിലെ’ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂരരൈ പോട്രിലൂടെ സൂര്യയും തൻഹാജിയിലൂടെ അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനായി. അയ്യപ്പനും കോശിയും ഒരുക്കിയ, അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം.

Story Highlights: Music Director Alphons Joseph supports Nanchiyamma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here