കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം പൂർണമായും മാറി, ആത്മവിശ്വാസം കൂടി, നല്ല മാതൃകകളായി: മുഖ്യമന്ത്രി

കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം ഇപ്പോൾ പൂർണമായും മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻപ് കേരളാ പൊലീസിന് ജനവിരുദ്ധ മുഖമുണ്ടായിരുന്നു, അതിപ്പോൾ പൂർണമായും മാറി. ആറ്റിങ്ങൽ നഗരൂരിൽ കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. (pinarayi vijayan praises kerala police)
പൊലീസ് ജനങ്ങളോട് ഇടപെടുന്നതിൽ എല്ലാം നല്ല മാറ്റങ്ങളുണ്ടായി. ജനങ്ങളോട് പൊലീസ് ഇപ്പോൾ വലിയ തോതിൽ സഹകരിക്കുന്നുണ്ട്. എല്ലാ നന്മയെയും സർക്കാർ പ്രോത്സാഹിപ്പിക്കും. വ്യത്യസ്ഥമായി സേനയ്ക്ക് അപമാനം വരുത്തി വെക്കുന്നവർക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
പൊലീസിൻറെ ആത്മവിശ്വാസം കൂടി. നല്ല കാര്യങ്ങളുടെ മാതൃകകളായി മാറി. പഴയ കാലത്തെ രീതികൾ നഷ്ടപ്പെട്ട് പോകുന്നതിനോട് യോജിപ്പ് തോന്നാത്ത ചിലർ ഉണ്ട്. അത്തരം ആളുകൾ പഴയ ശീലം വച്ച് മുന്നോട്ട് പോകുന്നുമുണ്ട്. സേനയ്ക്ക് നിരക്കാത്തത് പൊലീസുകാർ ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപൂർവമായി തെറ്റ് ചെയ്യുന്നുണ്ട്. അത് സംഘടനാ തലത്തിൽ തന്നെ തിരുത്തണം. ഓരോ പ്രതിസന്ധിയിലും ആപത്തിൽ പെടുന്നവരെ സംരക്ഷിക്കാൻ പൊലീസ് ഇടപെട്ടു.കേരളം നേരിട്ട ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജനങ്ങൾക്കൊപ്പം പൊലീസ് നിന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി അഭിനന്ദിച്ചു.
Story Highlights: pinarayi vijayan praises kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here