Advertisement

“കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

July 16, 2022
Google News 1 minute Read

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഹിരാകാശ മേഖലയിൽ പ്രധാന ചർച്ച ബഹിരാകാശത്തേക്കു വിട്ട ജയിംസ് വെബ് എന്ന സ്പേസ് ടെലിസ്കോപ് നമുക്ക് അയച്ചു തന്ന പ്രപഞ്ചത്തിന്റെ കിടിലൻ ദൃശ്യങ്ങളാണ്. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.ജയിംസ് വെബ് സ്പേസിൽ എത്തുന്നതിനും വളരെക്കാലം മുൻപ് ബഹിരാകാശത്ത് എത്തിയ പ്രശസ്ത ബഹിരാകാശ ടെലിസ്കോപ്പാണു ഹബ്ബിൾ സ്പേസ് ടെലിസ്കോപ്. ഇതിൽ നിന്ന് പുറത്തുവന്ന ഒരു വിചിത്ര ദൃശ്യമാണ് ഇപ്പോൾ കൗതുകമാകുന്നത്.

ശാസ്ത്രലോകം ഏറെ അത്ഭുതത്തോടെയാണ് ഈ ദൃശ്യങ്ങൾ നോക്കികാണുന്നത്. ജി 238–44 എന്ന വെള്ളക്കുള്ളൻ നക്ഷത്രമാണ് ഇതിലെ വില്ലനെന്നാണ് വാദം. ഗ്രഹങ്ങളിൽ നിന്നും പാറയും ഐസും നിറഞ്ഞ പദാർഥത്തെയാണ് വെള്ളക്കുള്ളൻ വലിച്ചെടുക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നത്. കണക്കു കൂട്ടിയതിന് അപ്പുറത്തായി ക്ഷീരപഥത്തിൽ കരുതപെടുന്നതിനേക്കാൾ കൂടുതൽ ഹിമം കാണപ്പെടുന്നു എന്ന വസ്തുതയാണ് ഇതു പങ്കുവയ്ക്കുന്നതെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

വമ്പൻ നക്ഷത്രങ്ങൾ അവസാന കാലമാകുമ്പോഴേക്കും സൂപ്പർനോവ വിസ്ഫോടനത്തിനു വിധേയമാകാറുണ്ട്. സൂര്യനെ പോലുള്ള സാധാരണ നക്ഷത്രങ്ങൾക്ക് തങ്ങളുടെ ഊർജശ്രോതസ്സുകൾ നഷ്ടപ്പെടുമ്പോഴാണ് വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ ജനിക്കുന്നത്. അതീവ സാന്ദ്രതയുള്ള നക്ഷത്രങ്ങളായ ഇവ താരങ്ങളുടെ ജീവിതകാലയളവിലെ ഏറ്റവും അവസാനത്തെ ഘട്ടമാണ്. 97 ശതമാനം നക്ഷത്രങ്ങളും വിദൂരഭാവിയിൽ വെള്ളക്കുള്ളൻമാരായി മാറുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഒരുലക്ഷം കെവിന് മുകളിൽ വരെ വെള്ളക്കുള്ളൻമാരുടെ ഉപരിതല താപനില ഉയരാം. എന്നാൽ കടുത്ത ഈ താപനിലയുണ്ടെങ്കിലും ഇവയിൽ നിന്നുള്ള പ്രകാശവികിരണങ്ങൾ വളരെ കുറവായിരിക്കും..

Story Highlights: hubble space telescopes photos white dwarf g-238-44

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here