മാലിന്യം തള്ളുന്നതായി പരാതി: പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് 10,000 രൂപ പിഴ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ ചുമത്തി. വസതിയിൽ നിന്നും മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനാണ് നടപടി സ്വീകരിച്ചത്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ബറ്റാലിയനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹർജീന്ദർ സിങ്ങിന്റെ പേരിലാണ് ചലാൻ നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വസതിയിലെ ഏഴാം നമ്പർ വീടിന് പിന്നിലെ ജീവനക്കാർ മാലിന്യം തള്ളുന്നത് സംബന്ധിച്ച് കുറച്ച് കാലമായി താമസക്കാരിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ടെന്ന് പ്രാദേശിക ബിജെപി കൗൺസിലർ മഹേശീന്ദർ സിംഗ് സിദ്ദു പറഞ്ഞു. വീടിന് പുറത്ത് മാലിന്യം വലിച്ചെറിയരുതെന്ന് പലതവണ നഗരസഭാ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്നും അതിനാൽ ചലാൻ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. 44, 45, 6, 7 നമ്പർ വീടുകൾ മുഖ്യമന്ത്രിയുടെ വസതിയുടെ ഭാഗമാണെന്ന് ബിജെപി കൗൺസിലർ കൂട്ടിച്ചേർത്തു.
Story Highlights: Punjab CM’s residence fined Rs 10,000 for littering waste
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here