അഫ്ഗാന്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം തെരുവില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍; പ്രതിഷേധിച്ചതിനുള്ള ശിക്ഷയെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ ബംഗ്ലന്‍ സ്വദേശിയായ യുവാവിനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അന്താറബ് ഡിസ്ട്രിക്ട് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചു. രാവിലെ യുവാവിനെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി റോഡില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവാവിനെ വധിക്കുന്ന സമയത്ത് ചുറ്റുംകൂടിയവരെ പിരിച്ചുവിടുന്നതിനായി താലിബാന്‍ അന്തരീക്ഷത്തിലേക്ക് നിരവധി തവണ നിറയൊഴിച്ചെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാന്‍ പൗരന്മാരെ താലിബാന്‍ നിയമവിരുദ്ധമായി കൊലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തീവ്രവാദത്തിനെതിരെ പ്രതിഷേധിച്ചതിനാണ് താലിബാന്‍ ഈ യുവാവിനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കാത്ത ചില വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Story Highlights: Taliban shoots young man, publicly displays dead body AP report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here