Advertisement

അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരമൊരുക്കി പ്രവാസി ക്ഷേമ ബോര്‍ഡ്; വിശദാംശങ്ങള്‍ ഇങ്ങനെ

July 23, 2022
3 minutes Read

ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരം നടത്താനൊരുങ്ങി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്. പ്രവാസ ജീവിതവും കാഴ്ചകളും എന്ന വിഷയത്തിലാണ് ഫോട്ടോഗ്രഫി മത്സരം സഘടിപ്പിക്കുന്നത്. ഈ മാസം 21 ന് തുടങ്ങിയ മത്സരം അടുത്ത മാസം 10 വരെയുള്ള 21 ദിവസങ്ങളിലാണ് നടക്കുന്നത്. ലോകഫോട്ടോഗ്രഫി ദിനത്തിലാകും വിജയിയെ പ്രഖ്യാപിക്കുക. (world photography competition kerala pravasi welfare board)

ആകര്‍ഷമായ സമ്മാനമാണ് ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയിക്ക് ലഭിക്കുക. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രവാസി ക്ഷേമ ബോര്‍ഡ് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റും നല്‍കും.

Read Also: വീട്ടിലെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനിടെ പൂവൻകോഴി ചത്തു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങുകൾ

താഴെപ്പറയുന്നവയാണ് നിയമാവലികള്‍:

  • ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് മത്സരം. ഒരു മത്സരാര്‍ഥിക്ക് ഒരു ഫോട്ടോഗ്രാഫ് മാത്രമേ സബ്മിറ്റ് ചെയ്യാന്‍ ആകുകയുള്ളു.
  • വിജയികള്‍ക്ക് ഒന്നാം സമ്മാനം: 25000 രൂപ, രണ്ടാം സമ്മാനം: 15000 രൂപ, മൂന്നാം സമ്മാനം: 10000 രൂപ.
  • സ്വയം പകര്‍ത്തിയ ഫോട്ടോകള്‍ ആയിരിക്കണം മത്സരത്തിന് അയക്കേണ്ടത്.
  • ഫോട്ടോഗ്രാഫുകള്‍ സ്വയം പകര്‍ത്തിയതാണെന്നും മത്സരത്തിന്റെ എല്ലാ നിയമാവലികളും അംഗീകരിക്കുന്നുവെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം എന്‍ട്രിയുടെ കൂടെ അയക്കേണ്ടതാണ്. സാക്ഷ്യപത്രം ഇല്ലാത്ത എന്‍ട്രികള്‍ മത്സരത്തില്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ത്ഥി അയക്കുന്ന ഫോട്ടോമേലുള്ള കോപ്പിറൈറ്റ് ആക്ട് സ്‌ട്രൈക്ക് വന്നാല്‍ കേരള പ്രവാസി ക്ഷേമ ബോര്‍ഡിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
  • 2022 ജനുവരി 1ന് ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം മത്സരത്തിന് അപേക്ഷിക്കേണ്ടത്.
  • മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും പ്രവാസി കേരളീയരോ, നിയമാവലി (5)നു വിധേയമായി പ്രവാസജീവിതത്തില്‍നിന്ന് കേരളത്തിലേക്ക് തിരികെ വന്നവരോ ആയിരിക്കണം.
  • ഫോട്ടോഗ്രാഫുകള്‍ JPEG ഫോര്‍മാറ്റില്‍ ആയിരിക്കണം.
  • ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അനുവദനീയമാണ്.
  • എഡിറ്റ് ചെയ്ത ഫോട്ടോഗ്രാഫുകള്‍ അനുവദനീയമല്ല.
  • ഫോട്ടോഗ്രാഫില്‍ വാട്ടര്‍മാര്‍ക്ക്, ബോര്‍ഡര്‍, ഒപ്പ് എന്നിവ അനുവദനീയമല്ല.
  • ക്യാമറ സ്‌പെസിഫിക്കേഷന്‍സ്, ലെന്‍സ് ഡീറ്റെയില്‍സ്, EXIF ഡാറ്റാ എന്നിവ ആവശ്യപ്പെട്ടാല്‍ നല്‍കണം.
  • മത്സരവുമായി ബന്ധപ്പെട്ട് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.
  • ലഭിക്കുന്ന എല്ലാ ഫോട്ടോകളുടെ ഉടമസ്ഥാവകാശം കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും.
  • വിജയികളെ കണ്ടെത്തുന്നതിന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഒരു ജൂറിയെ തീരുമാനിക്കും. മത്സരവുമായി ബന്ധപ്പെട്ട് ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. വിജയിയെ ഓഗസ്റ്റ് 19നു പ്രഖ്യാപിക്കും.
  • എന്‍ട്രികള്‍ അയക്കേണ്ട മെയില്‍ വിലാസം : kpwbmediacell@gmail.com

Story Highlights: world photography competition kerala pravasi welfare board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top