Advertisement

സംശയങ്ങൾ ചോദിക്കാം, ആശങ്കകൾ അകറ്റാം, സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും

July 24, 2022
4 minutes Read
Doubts can be asked, Silverline 2.O online live again

കാസർ​ഗോ‍ഡ്- തിരുവനന്തപുരം അർധ അതിവേ​ഗ റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും നടത്തുന്നു. ജൂലൈ 26ന് 12 മണിക്കാണ് ഓൺലൈൻ ജനസമക്ഷം നടത്തുന്നത്. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ( Doubts can be asked, Silverline 2.O online live again )

Read Also: ‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണർ കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി

യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ ലൈവായി ജനസമക്ഷം സിൽവർലൈൻ 2.O ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കാം. ഇ-മെയിൽ വഴിയും വെബ്സൈറ്റ് വഴിയും ലഭിക്കുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ കമന്റുകളായും ചോദ്യങ്ങൾ ചോദിക്കാം.

പി. ജയകുമാർ ഐ.ആർ.എസ്.ഇ എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-റെയിൽ (റിട്ട. ചീഫ് എൻജിനീയർ/കൺസ്ട്രക്ഷൻ സതേൺ റെയിൽവേ, ജിഎം/ഡിഎംആർസി), എസ്. വിജയകുമാരൻ ഐ.ആർ.എസ്.ഇ അ‍ഡ്വൈസർ, കെ-റെയിൽ (റിട്ട. ‍ഡിആർഎം, സിഎഒ, എജിഎം സതേൺ റെയിൽവേ, പിഡി/ഡിഎംആർസി), പ്രശാന്ത് സുബ്രഹ്മണ്യൻ (സെക്ഷൻ എഞ്ചിനീയർ) എന്നിവരാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. ചോദ്യങ്ങൾ അയക്കാനുള്ള ഇ-മെയിൽ; janasamaksham02@keralarail.com

Story Highlights: Doubts can be asked, Silverline 2.O online live again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top