പ്രീസീസൺ എൽ ക്ലാസിക്കോ; ഒറ്റ ഗോളിൽ റയലിനെ വീഴ്ത്തി ബാഴ്സ

പ്രീസീസൺ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സയുടെ ജയം. ലീഡ്സ് യുണൈറ്റഡിൽ നിന്ന് ഈ സീസണിൽ ബാഴ്സയിലെത്തിയ റഫീഞ്ഞയാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്. ഇരു ടീമുകളും ശക്തമായ ടീമിനെയാണ് അണിനിരത്തിയത്. ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും റയലിന് ഒരു ഷോട്ട് പോലും ബാഴ്സയുടെ ഗോൾമുഖത്തേക്ക് പായിക്കാനായില്ല.
Read Also: ഒടുവില്‍ സ്ഥിരീകരണം, ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയിൽ
27ആം മിനിട്ടിലാണ് റഫീഞ്ഞ മത്സരത്തിൽ നിർണായകമായ ഗോൾ നേടിയത്. ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഒരു കിടിലൻ ഷോട്ടിൽ നിന്ന് റഫീഞ്ഞ ബാഴ്സ ജഴ്സിയിലെ ആദ്യ ഗോൾ കണ്ടെത്തുകയായിരുന്നു. ആദ്യ പകുതി 1-0നു പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ റയൽ വമ്പൻ താരങ്ങളെ കളത്തിലിറക്കി. കാസമിറോ, ടോണി ക്രൂസ്, മാർക്കോ അസൻസിയോ, ലൂക്ക മോഡ്രിച്ച്, നാച്ചോ, ഫെർലാൻഡ് മെൻഡി എന്നിവരൊക്കെ റയലിനായി കളത്തിലെത്തിയപ്പോൾ ഉസ്മാൻ ഡെംബെലെ, ഫ്രാങ്ക് കെസ്സി, ഓബമയാങ്, ഫ്രാങ്കി ഡിയോങ് തുടങ്ങിയവർ ബാഴ്സക്കായി ഇറങ്ങി. എന്നാൽ, സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ സീസണിൽ റയലിനായി തകർപ്പൻ പ്രകടനം നടത്തിയ കരീം ബെൻസേമ ടീമിൽ ഇടംനേടിയില്ല.
Story Highlights: el clasico barcelona won real madrid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here