വലിയ ആത്മബന്ധമാണ് താമരശ്ശേരി ബിഷപ്പിനോട്, ഇന്നത്തെ ദിവസം കൂടുതൽ മധുരമുള്ളത്; പി.കെ. കുഞ്ഞാലിക്കുട്ടി
താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനോട് വലിയ ആത്മബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ തന്നെ കാണാനായതിൽ സന്തോഷമുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇന്നത്തെ ദിവസത്തെ കൂടുതൽ മധുരമുള്ളതും, സ്മരണീയവുമാക്കി മാറ്റിയത് താമരശ്ശേരി ബിഷപ്പിന്റെ സാനിധ്യമാണെന്ന് കുഞ്ഞാലിക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു. ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോഴാണ് കുഞ്ഞാലിക്കുട്ടി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ കണ്ടത്.
Read Also:കേരളത്തിന്റെ മണ്ണ് വർഗീയ ശക്തികൾക്ക് വിട്ടുകൊടുക്കരുതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ നാട്ടിലെ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാന്യനായ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അദ്ധ്യക്ഷതയിൽ നിർവ്വഹിച്ചു.
ഏറെ ആത്മ ബന്ധമുള്ള ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ജന്മ ദിനം കൂടിയായ ഇന്ന് അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനും, ജന്മദിനാഘോഷത്തിന്റെ ഭാഗമാകാനും ഈ ചടങ്ങിലൂടെ സാധിച്ചു എന്നത് വ്യക്തിപരമായി ഇന്നത്തെ ദിവസത്തെ കൂടുതൽ മധുരമുള്ളതും, സ്മരണീയവുമാക്കി.
Story Highlights: great affinity with Thamarassery Bishop Remigiose Inchananiyil; PK Kunhalikutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here