Advertisement

ഇനി തക്കാളി ജ്യൂസ് കുടിക്കും മുൻപ് ഇത് ഓർക്കണം ! ചില ദൂഷ്യവശങ്ങൾ അറിയാം

July 24, 2022
2 minutes Read
side effects of tomato juice

തക്കാളി ചർമത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ തക്കാളി അരിഞ്ഞിട്ട് പഞ്ചസാര ചേർത്ത് കഴിക്കുന്നവർ ധാരാളമാണ്. ചിലരാകട്ടെ ഇത് ജ്യൂസാക്കിയാണ് കുടിക്കുന്നത്. എന്നാൽ തക്കാളിക്ക് നല്ല വശങ്ങൾ മാത്രമല്ല, ചില ദൂഷ്യവശങ്ങളുമുണ്ട്. ( side effects of tomato juice )

തക്കാളി ജ്യൂസ് കുടിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. വയറിലെ ഭക്ഷ്യവസ്തുക്കൾ അന്നനാളത്തിലേക്ക് തിരികെ വരുന്ന അവസ്ഥയാണ് ആസിഡ് റിഫ്‌ലക്‌സ്. ഇത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു. തക്കാളി പോലുള്ള ആസിഡിക ഭക്ഷണങ്ങൾ ഈ പുളിച്ചുതികട്ടലിന് കാരണക്കാരനാകാറുണ്ട്.

Read Also: ദിവസവും പാല് കുടിച്ചാൽ ലഭിക്കുന്ന 4 പ്രധാന ഗുണങ്ങൾ

തക്കാളിയിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു മനുഷ്യ ശരീരത്തിന് ഒരു ദിവസം 90 മില്ലിഗ്രാം വിറ്റമിൻ സി മതി. തക്കാളിയിൽ 7-110 മില്ലിഗ്രാം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. തക്കാളി ജ്യൂസ് അമിതമായി കഴിച്ച് വിറ്റമിൻ സിയുടെ അളവ് കൂടുന്നത് വയറിളക്കം പോലുള്ളവയിലേക്ക് വഴിതെളിച്ചേക്കാം.

Story Highlights: side effects of tomato juice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top