Advertisement

‘മകളെ അപകീര്‍ത്തിപ്പെടുത്തി’; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടിയുമായി സ്മൃതി ഇറാനി

July 24, 2022
3 minutes Read
Smriti Irani sends legal notice to three congress leaders

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവന്‍ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവര്‍ക്ക് സ്മൃതി ഇറാനി നോട്ടിസ് അയച്ചു. തന്റെ മകള്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തിയെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും കാണിച്ചാണ് മാനനഷ്ടക്കേസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.(Smriti Irani sends legal notice to three congress leaders )

ഗോവയിലെ ഒരു റെസ്റ്റോറന്റിന്റെ ഉടമസ്ഥതയെച്ചൊല്ലിയാണ് സ്മൃതി ഇറാനിയുടെ കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നത്.

‘തന്റെ മകള്‍ ഒരിക്കലും ഒരു ബാര്‍ നടത്തുന്നതിനോ മറ്റേതെങ്കിലും ബിസിനസിനോ ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. അവള്‍ക്ക് ഗോവയിലെ ക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു നോട്ടിസും നല്‍കിയിട്ടില്ല. 18 വയസുള്ള മകള്‍ക്ക് നേരെയാണ് കോണ്‍ഗ്രസ് അധാര്‍മികമവും തരംതാണതുമായ ആക്രമണങ്ങള്‍ നടത്തുന്നത്. മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ സ്മൃതി ഇറാനി പറഞ്ഞു.

Read Also: സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍; ബിജെപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

വ്യാജ ലൈസന്‍സ് ഉപയോഗിച്ച് ഗോവയില്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ഒരു റെസ്‌റ്റോറന്റ് നടത്തുന്നുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഉന്നയിച്ച ആരോപണം. സ്മൃതി ഇറാനിക്ക് നേരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ്, 13 വര്‍ഷം മുന്‍പ് മരിച്ചുപോയ ഒരാളുടെ പേരിലാണ് സ്മൃതി ഇറാനിയുടെ മകള്‍ ലൈസന്‍സ് സ്വന്തമാക്കിയതെന്നും വാദിച്ചു. ഗാന്ധി കുടുംബത്തിന് നേരെ അവളുടെ അമ്മ ശബ്ദമുയര്‍ത്തുന്നത് കൊണ്ടാണ് മകള്‍ വേട്ടയാടപ്പെടുന്നതെന്നടക്കം സ്മൃതി ഇറാനി ആരോപിച്ചു. ആരോപണങ്ങള്‍ക്ക് കോടതി മുന്‍പാകെ ഉത്തരം നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Story Highlights: Smriti Irani sends legal notice to three congress leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top