സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍; ബിജെപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

സോണിയാ ഗാന്ധിക്കെതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങളില്‍ ബിജെപി മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ബിജെപി വക്താവ് പ്രേം ശുക്ല, സോണിയ ഗാന്ധിക്കെതിരെ മോശം ഭാഷ പ്രയോഗിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി.(congress demanded an apology from bjp in objectionable remarks against sonia gandhi)
ജൂലൈ 23 ന് ഒരു ദേശീയ വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെ പ്രേം ശുക്ല സോണിയ ഗാന്ധിക്കെതിരെ അസഭ്യ ഭാഷയില്‍ പ്രയോഗിച്ചെന്നും കോണ്‍ഗ്രസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘ഒരു ദേശീയ പാര്‍ട്ടിയുടെ 75ാമത് പ്രസിഡന്റും ഏറെ ബഹുമാനിക്കപ്പെടുന്നതുമായ നേതാവാണ് സോണിയ ഗാന്ധി. അവര്‍ക്ക് നേരെയാണ് സംസ്‌കാരത്തെ കുറിച്ച് എപ്പോഴും പറയുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും വക്താക്കളും മോശമായ വാക്കുകള്‍ പ്രയോഗിക്കുന്നത്. ബിജെപിയുടെ സ്ത്രീവിരുദ്ധ ചിന്താഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കാരണം രാജ്യത്തിന്റെ രാഷ്ട്രീയ നിലവാരം തന്നെ താഴ്ന്നുകൊണ്ടിരിക്കുകയാണ്.
Read Also: ദ്രൗപതി മുർമ്മുവിന്റെ സത്യപ്രതിജ്ഞ നാളെ
ഈ സംഭവത്തില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്നാണ് പ്രധാനമന്ത്രിയോടും ബിജെപി നേതാക്കളോടും പറയാനുള്ളത്. രാഷ്ട്രീയത്തിന്റെ അന്തസ്സിനെ വ്രണപ്പെടുത്തരുതെന്നും അധിക്ഷേപകരമായ ഭാഷയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെടുകയാണെന്നും ജയറാം രമേശ് കത്തില്‍ പറഞ്ഞു.
Story Highlights: congress demanded an apology from bjp in objectionable remarks against sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here