Advertisement

തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നമ്പര്‍ തട്ടിപ്പില്‍ വിശദമായ പരിശോധനയ്ക്ക് വിജിലന്‍സ്

July 24, 2022
Google News 2 minutes Read
building number fraud thiruvananthapuram corporation

തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നമ്പര്‍ തട്ടിപ്പില്‍ വിശദമായ പരിശോധനയ്ക്ക് വിജിലന്‍സ്. ‘ഓപ്പറേഷന്‍ ട്രൂ ഹൗസില്‍’ വ്യാപക ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം ( building number fraud thiruvananthapuram corporation ).

കഴിഞ്ഞ ആറ് മാസത്തെ ഇടപാട് രേഖകള്‍ പരിശോധിക്കും. പല കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കിയ രേഖകള്‍ കോര്‍പ്പറേഷനിലില്ല. പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഫയലുകള്‍ പൂഴ്ത്തിയതായും കണ്ടെത്തലുണ്ട്.

Read Also: വെള്ളി മെഡലില്‍ ചരിത്ര ജയം സ്വന്തമാക്കി നീരജ് ചോപ്ര

ഇതാണ് തട്ടിപ്പ് നടന്നെന്ന വിജിലന്‍സിന്റെ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നത്. അതിനാല്‍ വ്യാപക പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. വഞ്ചിയൂരില്‍ ഒരു ഷോപ്പിംഗ് കോംപ്‌ളക്‌സിന് സ്ഥല പരിശോധന നടത്താതെ നിര്‍മ്മാണ അനുമതി നല്‍കിയെന്നും പണി പൂര്‍ത്തിയാകാതെ കെട്ടിടങ്ങള്‍ക്കും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥര്‍ മുന്‍കൂറായി നല്‍കുന്നുവെന്നും പല ഫയലുകളും തീര്‍പ്പാക്കാതെ ചില ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവച്ചെന്നും സംഘം കണ്ടെത്തി. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Story Highlights: Vigilance detailed investigation in building number fraud thiruvananthapuram corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here