Advertisement

പി.എ. അബ്ദു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏഴുവർഷം; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.എം. സുധീരൻ

July 24, 2022
Google News 3 minutes Read
VM Sudheeran with a Facebook post about PA Abdu

അന്തരിച്ച കോൺ​ഗ്രസ് നേതാവ് പി.എ. അബ്ദുവിനെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എം. സുധീരൻ. എറണാകുളം ജില്ലയിൽ കെ.എസ്‌.യുവിനെ വളർത്തിയെടുക്കുന്നതിൽ അബ്ദു വഹിച്ച പങ്ക് ഒരിക്കലും മറക്കാനാകില്ല. നിസ്വാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും രാഷ്ട്രീയ വിശുദ്ധിയുടെയും പ്രതീകമായിരുന്നു അബ്ദുവെന്നും അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏഴുവർഷമായെന്നും വി.എം. സുധീരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ( VM Sudheeran with a Facebook post about PA Abdu)

Read Also: മധു കേസിൽ സർക്കാർ കള്ളക്കളി ഉപേക്ഷിക്കണം; രൂക്ഷ വിമർശനവുമായി വി.എം. സുധീരൻ

” കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ കോൺഗ്രസ് നേതൃത്വത്തിലേക്കുയർന്നുവന്ന പി.എ. അബ്ദു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏഴുവർഷമായി. എറണാകുളം ജില്ലയിൽ കെഎസ്‌യുവിനെ വളർത്തിയെടുക്കുന്നതിൽ അബ്ദു വഹിച്ച പങ്ക് ഒരിക്കലും മറക്കാനാകില്ല.

കെഎസ്‌യു പ്രസിഡൻ്റായി ഞാൻ പ്രവർത്തിക്കുന്ന സമയത്ത് എറണാകുളം ജില്ലാ പ്രസിഡൻ്റായിരുന്നു അബ്ദു. പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയായി. തുടർന്ന് കെ.പി.സി.സിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നിസ്വാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും രാഷ്ട്രീയ വിശുദ്ധിയുടെയും പ്രതീകമായിരുന്നു അബ്ദു. പ്രിയപ്പെട്ട അബ്ദുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു”. വി.എം. സുധീരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights: VM Sudheeran with a Facebook post about PA Abdu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here