‘പ്രാവ് മാത്രം പറന്നാൽ പോരല്ലോ..’; നഗരത്തിന് നടുവിൽ ‘പ്രാവി’ന്റെ പുറത്തു കയറി മദ്യപന്റെ അഭ്യാസപ്രകടനം

മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. മദ്യപിച്ച് ലക്കുകെട്ട യുവാവ് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. കണ്ണൂരിലാണ് നാട്ടുകാർക്ക് ചിരിക്കാനുളള വക നൽകിയ സംഭവം അരങ്ങേറിയത്.(drunk man sits on the top of dove statue kannur)
കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിൽ ഞാറാഴ്ച വൈകുന്നേരമാണ് യുവാവിന്റെ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. നാട്ടുകാർക്കും പൊലീസിനും മണിക്കൂറുകളോളം തലവേദന സൃഷ്ടിച്ചു. മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന പ്രാവിന്റെ പ്രതിമയിലാണ്.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
പ്രാവിന്റെ പ്രതിമയ്‌ക്ക് മുകളിൽ കയറി ഇരുന്ന് ഇയാൾ വഴിയെ പോകുന്ന വാഹനങ്ങളെ നോക്കി കൈവീശി. ഇടയ്‌ക്ക് പണിപ്പെട്ട് പ്രതിമയുടെ മുകളിൽ എണീറ്റ് നിന്നുകൊണ്ട് മീശപിരിക്കുന്നു. മണിക്കൂറുകളോളം നഗര മദ്ധ്യത്തിൽ പ്രകടനം കാഴ്ചവച്ച ഇയാളെ വളരെ പണിപ്പെട്ടാണ് പൊലീസ് താഴെയിറക്കിയത്. ആദ്യം പ്രതിമയ്ക്കുമുകളിൽ കയറിയ ഇയാളെ താഴെയിറക്കി താക്കീതു ചെയ്ത് വിട്ടയച്ചെങ്കിലും ഇയാൾ വീണ്ടും സ്തൂപത്തിനുമുകളിൽ വലിഞ്ഞുകയറുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Story Highlights: drunk man sits on the top of dove statue kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here