Advertisement

‘മാരി മീ’ ട്രെൻഡിനൊപ്പം പാറുക്കുട്ടിയും ലച്ചുവും; വൈറലായി വിഡിയോ

July 25, 2022
Google News 2 minutes Read

പുതിയ ട്രെൻഡുകളുടെയും വേറിട്ട കാഴ്ച്ചകളുടെയും ഒരു വേറിട്ട ലോകം തന്നെയാണ് ഇൻസ്റ്റാഗ്രാം. പാട്ടും ഡാൻസും ഡയലോഗുകളുമായി ഒട്ടേറെ ചലഞ്ചുകളും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. അക്കൂട്ടത്തിൽ ഇപ്പോൾ ട്രെൻഡായി കൊണ്ടിരിക്കുന്ന ഒന്നാണ് ‘മാരി മി’ വിഡിയോ. ഈ ട്രെൻഡിന്റെ ഭാഗമായിരിക്കുകയാണ് ‘ഉപ്പും മുളകും’ പരമ്പരയിലെ പാറുക്കുട്ടിയും ലച്ചുവും. പാറുക്കുട്ടിയുടെ കുസൃതിയും ക്യൂട്ട്നെസ്സും നിറഞ്ഞ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കുകയാണ്.

ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി. ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രം മലയാളികളുടെ ഹൃദയത്തില്‍ വർഷങ്ങളായി ഇടം നേടി. ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ വിളിപ്പേരാണ് ലച്ചു. ജൂഹി ഇന്ന് കൂടുതലും അറിയപ്പെടുന്നതും ലച്ചു എന്ന പേരില്‍ തന്നെയാണ്.

രഘുവീര്‍ ശരണ്‍ രുസ്തുഗിയുടെയും ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടിയില്‍ ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ കുട്ടി. ഏറെ രസകരമാണ് ഉപ്പും മുളകും എന്ന പരിപാടിയില്‍ ജൂഹി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രം. അതേസമയം, കുട്ടിത്താരമായ പാറുക്കുട്ടിയാണ് ഇപ്പോൾ ഉപ്പും മുളകും പരമ്പരയിലെ ശ്രദ്ധേയ സാന്നിധ്യം. ഡയലോഗുകൾ പറയാനും അഭിനയമുഹൂര്തങ്ങൾ നിർദേശങ്ങൾക്ക് അനുസരിച്ച് കാഴ്ചവയ്ക്കാനും പാറുക്കുട്ടി പഠിച്ചുകഴിഞ്ഞു. നീളൻ ഡയലോഗുകളൊക്കെ പറഞ്ഞ് പാറുക്കുട്ടിയും സജീവമാകുന്നതാണ് ശ്രദ്ധേയം.

മലയാളം ടെലിവിഷൻ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിറ്റ്‌കോം, ‘ഉപ്പും മുളകും’ പുതിയ എപ്പിസോഡുകളുമായി തിരിച്ചെത്തിയത് വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്.

Story Highlights: juhi and parukkutty marry me challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here