Advertisement

നിഴൽ പോലെ “സായയും ക്ലിയോപാട്രയും”; കബനി വനത്തിലെ പ്രണയജോഡികൾ..

July 25, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കബനി വനത്തിലെ ഒരു പ്രണയകഥയിലേക്ക് പോകാം. അതിമനോഹരമായ കൊടും വനത്തിൽ നിഴൽ പോലെ വിഹരിക്കുന്ന രണ്ട് പ്രണയ ജോഡികളെ കുറിച്ചറിയാം. അവരുടെ പ്രണയ കഥപോലെ തന്നെ വ്യത്യസ്തമാണ് ഈ പ്രണയ ജോഡികളുടെ പേരും. സായയും ക്ലിയോപാട്രയും… ക്ലിയോപാട്രയുടെ നിഴലായി സായ എന്ന വിശേഷണത്തിലാണ് ഇവർ അറിയപ്പെടുന്നത് തന്നെ. ആരാണ് ഈ പ്രണയ ജോഡികൾ എന്ന് ആശ്ചര്യപെടുന്നവർക്ക്?

കബനി വനത്തിലെ സായ എന്ന കരിമ്പുലിയെയും അതിന്റെ ഇണയായ ക്ലിയോപാട്ര എന്നു പേരുള്ള പുള്ളിപുലിയെയുമാണ് പരിചയപ്പെടുത്താനുള്ളത്. വന്യജീവി ഫൊട്ടോഗ്രാഫറായ മിഥുൻ എച്ച് പകർത്തിയ ഈ അപൂർവ ഇണകളുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. “അനശ്വര പ്രണയം” എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

കഴിഞ്ഞ നാലു വർഷങ്ങളായി സായയും ക്ലിയോപാട്രയും ഇണപിരിയാതെ കഴിയുകയാണ്. സാധാരണഗതിയിൽ ഇണകളിലെ ആൺവർഗ്ഗമാണ് എന്തിനും മുൻപന്തിയിലെങ്കിൽ ഇവരുടെ കാര്യത്തിൽ അങ്ങനെയല്ല. ഇവരിൽ ക്ലിയോപാട്രയ്ക്കാണ് കൂടുതൽ ആധിപത്യം. ‘ദ എറ്റേണൽ കപ്പിൾ’ എന്നാണ് ഈ പ്രണയ ജോഡികൾ അറിയപ്പെടുന്നത്. 2009 മുതൽ ക്ലിയോപാട്ര ഈ വനത്തിൽ ഉണ്ട്. എന്നാൽ സായ 2014 ലാണ് പ്രത്യക്ഷപ്പെട്ടത്. ഏകദേശം നാല് വർഷമായി ഇരുവരും പരസ്പരം പ്രണയത്തിലാണ്.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ഇവരുടെ ഈ പേരിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. സായ എന്ന പേരിന് ഹിന്ദിയിൽ അർത്ഥം നിഴൽ എന്നാണ്. ഈ കരിമ്പുലിയെ നേരിൽ കണ്ടവർക്കറിയാം ഈ വനത്തിൽ ഒരു നിഴൽ പോലെയാണ് ഇവൻ സഞ്ചരിക്കുന്നത്. ഇതിലും നല്ലൊരു പേര് ഇവന് ചേരുമെന്ന് തോന്നുന്നില്ല. അതിമനോഹാരിയായ ഈജിപ്ഷ്യൻ രാജ്ഞിയാണ് ക്ലിയോപാട്ര. അത്രയേറെ രാജകീയത സമ്മാനിക്കുന്ന ഈ പുള്ളിപുലിയ്ക്ക് ഏറ്റവും ചേർന്ന പേര് ക്ലിയോപാട്ര എന്ന് തന്നെയാണ്.

എന്റെ ജീവിതത്തിലെ ഒരുപാട് ദിവസങ്ങളുടെ കാത്തിരിപ്പും ക്ഷമയും എന്റെ പ്രതീക്ഷയുമാണ് ആ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ ഒന്ന് കണ്ണടച്ചാൽ ആ നിമിഷങ്ങൾ എനിക്ക് ഓർത്തെടുക്കാൻ സാധിക്കും. ദിവസങ്ങളോളം ഞാൻ ഒരേ സ്ഥലത്ത് ഇവർക്ക് ആയി കാത്തിരിന്നിട്ടുണ്ട്. പക്ഷെ ആ കാത്തിരിപ്പ് എനിക്ക് സമ്മാനിച്ചത് വലിയൊരു സന്തോഷം തന്നെയാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മിഥുൻ ബെംഗളൂരു സ്വദേശിയാണ്. അദ്ദേഹം തന്റെ നിക്കോൺ ഡി5 ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Story Highlights: rainwater is not safe to drink anymore across the globe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement