Advertisement

സുരക്ഷാ വർധിപ്പിക്കാൻ എസ്ബിഐ; 10,000ത്തിനു മുകളിൽ പണം പിൻവലിക്കാൻ ഒടിപി

July 25, 2022
Google News 2 minutes Read

ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകൾക്ക് ഒടിപി നിർബന്ധമാക്കിയത്. പതിനായിരത്തിനു മുകളിലുള്ള പണംപിൻവലിക്കലിനാണ് ഒടിപി കൊണ്ടുവരുന്നത്. മറ്റു ബാങ്കുകളും ഇടപാടുകൾക്ക് ഒടിപി കൊണ്ടുവരുമെന്നാണ് സൂചന. നാലക്ക നമ്പറാണ് ഒടിപിയായി ലഭിക്കുക. അതുകൊണ്ട് ഇനി മുതൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ കൈയിൽ ഫോണും കരുതേണ്ടതാണ്.

എടിഎം കാർഡ് സ്വൈപ്പ് ചെയ്ത ശേഷം പിൻവലിക്കേണ്ട തുക എത്രയെന്നു ടൈപ്പു ചെയ്യുക. ശേഷം ബാങ്കുമായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് ഒടിപി നമ്പർ എത്തും. ആ നമ്പർ ടൈപ്പ് ചെയ്ത ശേഷം പണം പിൻവലിക്കാം. 2020 ജനുവരി മുതൽ തന്നെ എസ്ബിഐ സേവനങ്ങൾക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്ക് കൃത്യമായ നിർദേശവും എസ്ബിഐ നൽകാറുണ്ട്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇടപാടുകളിൽ കൂടുതൽ സുരക്ഷാ ഉറപ്പുവരുത്താനാണ് ഈ നീക്കം. ഈ വർഷം ജൂണിൽ എസ്ബിഐ പണം പിൻവലിക്കൽ പരിധിയും നിരക്കുകളും, അന്താരാഷ്ട്ര ഇടപാട് നിയമങ്ങളും മറ്റും ഉൾപ്പെടെ ഏതാനും നിയമങ്ങൾ അവതരിപ്പിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് ഉള്ള എസ്ബിഐ കാർഡ് ഉടമകൾക്ക് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ അഞ്ച് ഇടപാടുകൾ സൗജന്യമായി ലഭിക്കും. എന്നിരുന്നാലും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ എസ്ബിഐ കാർഡുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് ഇടപാടുകൾ മാത്രമേ അനുവദിക്കൂ.

Story Highlights: withdrawing Rs 10000 from sbi atm you will need an otp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here