ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു; എ എ റഹീം എം പി

ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നെന്ന് എ എ റഹീം എം പി. രാജ്യസഭയിൽ നിന്ന് ഞങ്ങൾ 19 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.(aa raheem mp response after suspension)
ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ് അവർ ചെയ്യുന്നതെന്ന് എ എ റഹീം എം പി പറഞ്ഞു. അടിച്ചമർത്താനാകില്ല.ഏകാധിപത്യം അനുവദിക്കില്ല.ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നെന്നും എ എ റഹീം തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
എ എ റഹീം എം പി ഫേസ്ബുക്ക് പോസ്റ്റ്:
രാജ്യസഭയിൽ നിന്ന് ഞങ്ങൾ 19 പ്രതിപക്ഷ
അംഗങ്ങളെ സസ്‌പെന്റ് ചെയ്തു.എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസൻ,
സഖാവ് പി സന്തോഷ്‌കുമാർ എന്നിവരെയും സസ്‌പെന്റ് ചെയ്തു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല.ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്.
ജനാധിപത്യ അവകാശങ്ങൾ സഭയ്ക്കുള്ളിൽ പോലും അനുവദിക്കുന്നില്ല.
ഇന്നാണെങ്കിൽ സിപിഐ(എം) ലെ ബികാസ് രഞ്ജൻ ഭട്ടാചാര്യയെ ഒരു ബില്ലിൽ ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല.തുടർന്ന് പ്രതിഷേധിച്ച ഞാനടക്കമുള്ള
പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
അടിച്ചമർത്താനാകില്ല.ഏകാധിപത്യം അനുവദിക്കില്ല.
ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു.
രാജ്യസഭയിൽ പ്രതിഷേധിച്ച 19 എം പിമാർക്കാണ് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർക്ക് ഉൾപ്പെടെയാണ് സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് എം പിമാരെ സസ്‌പെൻഡ് ചെയ്തത്. ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാർക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാർക്കുമാണ് സസ്‌പെൻഷൻ.
Story Highlights: aa raheem mp response after suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here