വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും; ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യും

വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തന്‍ ബിഷപ്പ് ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യാനാണ് സ്ഥാനപതിയെത്തുന്നത്. വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതി ലെയൊപോള്‍ഡ് ജിറെല്ലി ബിഷപ്പ് ആന്റണി കരിയിലിനെ നേരില്‍ കാണും.( vatican ambassador to discuss action against antony kariyil)
രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച. എന്നാല്‍ ഭയപ്പെടുത്തി രാജി വാങ്ങാന്‍ അനുവദിക്കില്ലെന്ന് കര്‍ദ്ദിനാള്‍ വിരുദ്ധ വിഭാഗം വൈദികര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിരൂപതയുടെ ആശങ്ക വൈദികര്‍ ഇന്ന് വത്തിക്കാന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് അറിയിക്കാന്‍ ശ്രമിക്കും.
Read Also: കുര്‍ബാന ഏകീകരണം; മാര്‍ ആന്റണി കരിയില്‍ വത്തിക്കാനില്‍; മാര്‍പാപ്പയുമായി ചര്‍ച്ച നടത്തിയേക്കും
കര്‍ദ്ദിനാള്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തത് എന്നാണ് സൂചന.
Story Highlights: vatican ambassador to discuss action against antony kariyil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here