ബഫര്‍ സോണില്‍ നിര്‍ണായക തീരുമാനം ഇന്ന്; ജനവാസമേഖലയെ ഒഴിവാക്കുന്നത് പരിഗണനയില്‍

ബഫര്‍ സോണ്‍ വിഷയത്തിലെ മുന്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ ആക്കാമെന്നായിരുന്നു 2019ലെ ഉത്തരവ്. ഇത് പിന്‍വലിക്കണോ ഭേദഗതി ചെയ്യണോ എന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.(cabinet decision on buffer zone )
നിയന്ത്രണങ്ങളില്‍ നിന്നും ജനസാന്ദ്രതയുള്ള മേഖലകളെ ഒഴിവാക്കണമെന്ന 2020ലെ മന്ത്രിതല തീരുമാനം ഭേദഗതികളോടെ അംഗീകരിക്കുന്നതും പരിഗണയില്‍ ഉണ്ട്. ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസമേഖലയെ മുഴുവനായി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയം ഇന്ന് ചെരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണയില്‍ വരാനാണ് സാധ്യത.
Read Also: ബഫര്‍ സോണ്‍: ജനവാസ മേഖലയെ ഒഴിവാക്കണമെന്ന ആവശ്യവുമായി എ കെ ശശീന്ദ്രന്‍ ഡല്‍ഹിയിലേക്ക്
വിഷയത്തില്‍ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണ്. വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് നേരത്തെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്.
Story Highlights: cabinet decision on buffer zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here