ദളിത് പെൺകുട്ടിയെ സ്കൂളിൽ കയറ്റിലെന്ന് നാട്ടുകാർ; മധ്യപ്രദേശിൽ 7 പേർ അറസ്റ്റിൽ

ദളിത് വിദ്യാർത്ഥിനിയെ സ്‌കൂളിൽ കയറാൻ അനുവദിക്കാത്തതിനെ ചൊല്ലി സംഘർഷം. മധ്യപ്രദേശിലെ ഷാജാപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രദേശവാസികൾ തടഞ്ഞത്. തങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ ദളിത് വിദ്യാർത്ഥിനി കയറാൻ പാടില്ലെന്ന് ഇവർ പറഞ്ഞു. ചോദിക്കാൻ എത്തിയ പെൺകുട്ടിയുടെ കുടംബത്തെ നാട്ടുകാർ ആക്രമിച്ചു.
ബവാലിയ മേഖലയിൽ നിന്നും സ്‌കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. ഈ സമയം ഗ്രാമത്തിലെ ചിലർ വഴിയിൽ തടഞ്ഞു നിർത്തി. പെൺകുട്ടിയുടെ ബാഗ് തട്ടിയെടുക്കുകയും മറ്റുള്ളവരെ പോലെ സ്കൂളിൽ പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ചോദിക്കാൻ എത്തി. പിന്നാലെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി.
അക്രമത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് 7 പേരെ കോട്വാലി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയുടെ സഹോദരനും മറ്റ് മൂന്ന് പേർക്കുമെതിരെ പീഡനം ആരോപിച്ച് മറുപക്ഷം പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: Dalit Girl Stopped From Attending School In Madhya Pradesh, 7 Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here