3 വർഷത്തിനിടെ ഇന്ത്യയിൽ ചത്തത് 329 കടുവകൾ

ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 329 കടുവകൾ ചത്തതായി കണക്കുകൾ. വേട്ട, വൈദ്യുതാഘാതം, ട്രെയിൻ അപകടങ്ങൾ, വിഷ പദാർത്ഥങ്ങൾ ഭക്ഷിച്ചും 307 ആനകൾ ചെരിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ് ഇക്കാര്യം അറിയിച്ചത്.
2019-ൽ 96 കടുവകളും 2020-ൽ 106 കടുവകളും 2021-ൽ 127 കടുവകളും ചത്തു. 68 കടുവകൾ സ്വാഭാവിക കാരണങ്ങളാലും അഞ്ച് കടുവകൾ പ്രകൃതിവിരുദ്ധ കാരണങ്ങളാലും മരിച്ചപ്പോൾ 29 കടുവകളെ വേട്ടക്കാരും കൊന്നു. ഈ കാലയളവിൽ 125 പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.
61 പേർ മഹാരാഷ്ട്രയിലും 25 പേർ ഉത്തർപ്രദേശിലും കൊല്ലപ്പെട്ടു. അതേസമയം 2019-ൽ 17 ആയിരുന്ന കടുവ വേട്ടയാടൽ കേസുകൾ 2021-ൽ നാലായി കുറഞ്ഞിട്ടുണ്ട്. ഒഡീഷയിൽ 41ഉം തമിഴ്‌നാട്ടിൽ 34ഉം അസമിൽ 33ഉം ഉൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് 222 ആനകൾ ചെരിഞ്ഞു ചൗബെ അറിയിച്ചു. ഒഡീഷയിൽ 12ഉം പശ്ചിമബംഗാളിൽ 11ഉം ഉൾപ്പെടെ 45 ആനകൾ ട്രെയിൻ അപകടത്തിൽ മരിച്ചു. 29 ആനകൾ വേട്ടയാടൽ മൂലമാണ് ചെരിഞ്ഞത്.
Story Highlights: India Lost 329 Tigers In 3 Years Including 29 Due To Poaching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here