കാണാതെ പോയ തത്തയെ കണ്ടെത്തിയ ആൾക്ക് ഉടമ നൽകിയത് 85,000 രൂപ…

വളർത്തു മൃഗങ്ങൾ നമുക്ക് അത്രമേൽ പ്രിയപെട്ടവരാണ്. നമുക്കൊപ്പം വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് അവർ കഴിയുന്നത്. അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും അവരെ പരിപാലിച്ചും നമ്മൾ ഒപ്പം കൊണ്ടുനടക്കും. അവർക്കെന്തെങ്കിലും പറ്റിയാൽ ഉടമകൾക്ക് ഉണ്ടാകുന്ന വിഷമം വളരെ വലുതാണ്. അവരെ കണ്ടെത്താൻ നമ്മൾ പല സഹായവും തേടും. അത്തരം ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിലാണ് സംഭവം നടക്കുന്നത്.
ബെംഗളൂരു സ്വദേശിയായ അർജുൻ എന്നയാളുടെ തത്തയെയാണ് കാണാതെ പോയത്. ഏറെ തെരച്ചിൽ നടത്തിയെങ്കിലും തത്തയെ കണ്ടെത്താൻ ആയില്ല. ആഫ്രിക്കൻ ഇനത്തിൽ പെട്ട തത്തയെയാണ് കാണാതെ പോയത്. ഒടുവിൽ തത്തയെ കിട്ടാതെ ആയതോടെ അൻപതിനായിരം രൂപ സമ്മാനം വാഗ്ദാനം ചെയ്താണ് അർജുൻ രംഗത്തെത്തിയത്. ഒടുവിൽ തത്തയെ കണ്ടെത്തിയ ആൾക്ക് 35,000 രൂപ കൂടിച്ചേർത്ത് 85,000 രൂപയാണ് അർജുൻ സമ്മാനമായി നൽകിയത്.
രണ്ടര വർഷത്തോളമായി ഈ തത്ത അർജുനൊപ്പമുണ്ട്. തുമകുരുവിൽ നിന്ന് കഴിഞ്ഞ 16നാണ് തത്തയെ കാണാതായാത്. തത്തയെ കാണാനില്ലെന്ന് കാണിച്ച് നഗരത്തിൽ ഉടനീളം അർജുൻ പോസ്റ്ററും പതിച്ചിരുന്നു. ഇത് കണ്ട ശ്രീനിവാസ് എന്ന യുവാവാണ് അദ്ദേഹത്തെ സമീപിച്ചത്. അവശനിലയിലായിരുന്ന തത്തയെ ശ്രീനിവാസ് കണ്ടെത്തുകയായിരുന്നു. തത്തയെ തിരിച്ചെത്തിച്ച സന്തോഷത്തിൽ വാഗ്ദാനം ചെയ്ത അൻപതിനായിരം കൂടാതെ മുപ്പത്തി അയ്യായിരം രൂപ കൂടെ യുവാവിന് സമ്മാനമായി നൽകി.
Story Highlights: man finds missing pet parrot gets Rs 85000 reward
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here