തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ശിവഗംഗയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. ശിവഗംഗയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കാരക്കുടി ചക്കോട്ടയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ വിദ്യാര്‍ത്ഥിയാണ് മരിച്ച കുട്ടി.
ഇന്ന് മാത്രം രണ്ട് കുട്ടികളാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ശിവകാശി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Also: തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ
Story Highlights: one more student suicide in tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here