കോണ്‍ഗ്രസ് അംഗം കൂറുമാറി; രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. മുന്‍ പ്രസിഡന്റ് കൂറുമാറി എല്‍ഡിഎഫിലെത്തിയതോടെയാണ് പഞ്ചായത്ത് ഭരണം നഷ്ടമായത്. കോണ്‍ഗ്രസ് അംഗവും മുന്‍ പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷ് ആണ് ഇടതുമുന്നണിയിലേക്ക് കൂറുമാറിയത്.(Ramapuram Panchayat administration lost to UDF)
വര്‍ഷങ്ങളായി യുഡിഎഫ് കോട്ടയായിരുന്നു രാമപുരം പഞ്ചായത്ത്. ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലേക്ക് ചേക്കേറിയ ശേഷം പഞ്ചായത്ത് ഭരണത്തിലും പ്രശ്‌നങ്ങളുയര്‍ന്നു. ഷൈനിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടുള്ള ചില അസ്വാരസ്യങ്ങളാണ് കൂറുമാറ്റത്തിന് കാരണമെന്നാണ് സൂചന.
Read Also: പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി കോര്‍പറേഷന്‍ കൗണ്‍സിലര്‍; ഒളിവിലെന്ന് പൊലീസ്
ഇന്ന് തെരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ യുഡിഎഫിന്-8, എല്‍ഡിഎഫ്-7, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങളുടെ എണ്ണം. ഷൈനി കൂറുമാറിയതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാവുകയും ഷൈനി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Story Highlights: Ramapuram Panchayat administration lost to UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here