Advertisement

വില്പന സമ്മർദ്ദം: 4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി സൊമാറ്റോ

July 27, 2022
1 minute Read

ഇന്ത്യയിൽ വളരെയധികം സ്വീകാര്യതയുള്ള ഭക്ഷണ വിതരണ കമ്പനിയാണ് സൊമാറ്റോ. എന്നാൽ കുറച്ചു നാളുകളായി കനത്ത വില്പന സമ്മർദ്ദമാണ് കമ്പനി നേരിട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 21ശതമാനമാണ് ഇടിവുണ്ടായത്. കമ്പനി ജീവനക്കാര്‍ക്കുള്ള ഓഹരി വിഹിത (എംപ്ലോയീസ് സ്‌റ്റോക്ക് ഓണര്‍ഷിപ്പ്-ഇസോപ് )മായി 4.66 കോടി ഓഹരികള്‍ അനുവദിച്ചതാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില പ്രകാരം അനുവദിച്ച ഓഹരികളുടെ മൊത്തം മൂല്യം 193 കോടി രൂപയാണ്. ഓഹരിയൊന്നിന് 41 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

4,65,51,600 ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതായി ജൂലായ് 26നാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. കമ്പനിയിലെ 78 ശതമാനത്തോളം വരുന്ന അതായത് 613 കോടി രൂപയുടെ ഓഹരികള്‍ക്ക് ബാധകമായിരുന്ന നിര്‍ബന്ധിത കാലാവധി ജൂലായ് 23ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് കനത്ത വില്പന സമ്മര്‍ദം സൊമാറ്റോയുടെ ഓഹരി നേരിട്ടത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മാർക്കറ്റ് റെഗുലേറ്റർ ആയ സെബി നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ച്, ഐപിഒയ്ക്ക് മുമ്പ് ഒരു കമ്പനിയുടെ ഓഹരികൾ കൈവശം വച്ചിരിക്കുന്നവർക്ക് ലിസ്റ്റിംഗിന് ശേഷം ഒരു വർഷത്തേക്ക് അവരുടെ ഓഹരികൾ വിൽക്കാൻ കഴിയില്ല. മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വേഴ്‌സ് കഴിഞ്ഞ ദിവസം 44 രൂപ നിവലാരത്തില്‍ 4.25 കോടി ഓഹരികള്‍ വിറ്റൊഴിഞ്ഞിരുന്നു. സൊമാറ്റോയില്‍ നിക്ഷേപിച്ചതിലൂടെ നാല് കോടി രൂപയുടെ നഷ്ടമാണ് മൂർ നേരിട്ടത്.

Story Highlights: zomato allots 4.66 crore shares to employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top