പശ്ചിമ ബംഗാളില്‍ 38 തൃണമൂല്‍ നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധം; ആരോപണവുമായി ബിജെപി നേതാവ്

പശ്ചിമ ബംഗാളിലെ 38 തൃണമൂല്‍ നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് മിഥുന്‍ ചക്രവര്‍ത്തി. അതില്‍ 21 പേരുമായി തങ്ങള്‍ക്ക് (ബിജെപി) നേരിട്ട് ബന്ധമുണ്ടെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.( 38 TMC MLAs in touch with BJP says Mithun Chakraborty)
ഇന്ന് 18 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലുണ്ട്. വൈകാതെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരും. പശ്ചിമ ബംഗാളില്‍ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തും. ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് തള്ളി. ഇത്തരം പ്രസ്താവനകള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ടിഎംസി എംപി ശന്തനു സെന്‍ പറഞ്ഞു.
Read Also: ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല; സ്‌മൃതി ഇറാനി
തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പോരാട്ടത്തില്‍ 213 സീറ്റ് നേടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 77 സീറ്റുകളാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് കിട്ടിയത്. സ്വാതന്ത്ര്യത്തിനു ശേഷം 64 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിനെയും ഇടതിനെയും പുറത്താക്കിക്കൊണ്ടാണ് ബിജെപി പശ്ചിമ ബംഗാളില്‍ ഏക പ്രതിപക്ഷ കക്ഷിയായി മാറിയത്.
Story Highlights: 38 TMC MLAs in touch with BJP says Mithun Chakraborty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here